ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപത്തിന് എല്‍ഐസി

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍(Financial Year) ഏകദേശം 1.30 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം(New Investments) ഇക്വിറ്റികളില്‍ നടത്താന്‍ ലക്ഷ്യമിടുന്നതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)(LIC) എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി.

2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍, ഇന്‍ഷുറന്‍സ് ഭീമന്‍ ഏകദേശം 38,000 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 23,300 കോടി രൂപയായിരുന്നു.

ആദ്യ പാദത്തില്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ നിക്ഷേപത്തിലൂടെ എല്‍ഐസി 15,500 കോടി രൂപ ലാഭം നേടി. അതിന്റെ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം ത്രൈമാസത്തില്‍ 13.5 ശതമാനം കൂടുതലാണ്.

വിവിധ കമ്പനികളുടെ ഓഹരികളിലെ എല്‍ഐസിയുടെ നിക്ഷേപത്തിന്റെ വിപണി മൂല്യം ജൂണ്‍ അവസാനത്തോടെ ഏകദേശം 15 ലക്ഷം കോടി രൂപയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 30 വരെ അവരുടെ ഓഹരികളിലെ നിക്ഷേപത്തിലൂടെ 282 കമ്പനികളില്‍ എല്‍ഐസിക്ക് എക്‌സ്‌പോഷര്‍ ഉണ്ട്.

മുന്‍ വര്‍ഷം ഇതേ പാദത്തിലെ 46,11,067 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ അവസാനത്തോടെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) 53,58,781 കോടി രൂപയായി ഉയര്‍ന്നു, ഇത് 16.22 ശതമാനം വര്‍ധന രേഖപ്പെടുത്തി.

മൊത്തം നിക്ഷേപം 7,30,662 കോടി രൂപ വര്‍ധിച്ചു. 2023 മാര്‍ച്ചിലെ 42,44,852 കോടി രൂപയില്‍ നിന്ന് 2024 മാര്‍ച്ച് 31 വരെ 49,75,514 കോടി രൂപയായി.

മൊത്തം ഇക്വിറ്റി നിക്ഷേപ പോര്‍ട്ട്ഫോളിയോ 2022-23 ലെ 8,39,662 കോടി രൂപയില്‍ നിന്ന് 12,39,740 കോടി രൂപയും മറ്റ് നിക്ഷേപങ്ങള്‍ 2022-23 ലെ 34,05,190 കോടി രൂപയില്‍ നിന്ന് 37,35,774 കോടി രൂപയുമാണ്.

2024 ജൂണ്‍ പാദത്തില്‍, എല്‍ഐസിയുടെ അറ്റാദായം 10 ശതമാനം വര്‍ധിച്ച് 10,461 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 9,544 കോടി രൂപയായിരുന്നു.ജൂണ്‍ പാദത്തില്‍ മൊത്തവരുമാനം 2,10,910 കോടി രൂപയായി ഉയര്‍ന്നു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,88,749 കോടി രൂപയായിരുന്നു. ഈ പാദത്തിലെ മൊത്തം പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 98,363 കോടി രൂപയില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 1,13,770 കോടി രൂപയായി.

X
Top