ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ടിഐഎല്ലിലെ ഓഹരി പങ്കാളിത്തം കുറച്ച് എല്‍ഐസി

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ടിഐഎല്ലിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 2 ശതമാനം കുറച്ചു.നേരത്തെ  8,10,038 ഓഹരികളുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ടിഐഎല്ലി ല്‍ നിന്ന് 5,96,195 ഓഹരികളാണ് എല്‍ഐസിയ്ക്കുള്ളത്. 154.69 രൂപ വീതമുള്ള ശരാശരി നിരക്കിലാണ് ഇന്‍ഷൂറന്‍സ് ഭീമന്‍ ഓഹരികള്‍ വില്‍പന നടത്തിയത്.

നിലവില്‍ 5.944 ശതമാനം പങ്കാളിത്തമാണ് എല്‍ഐസിയ്ക്ക് ടിഐഎല്ലിലുള്ളത്.

മെറ്റീരിയല്‍ കൈകാര്യം ചെയ്യല്‍, ലിഫ്റ്റിംഗ്, തുറമുഖം, റോഡ് നിര്‍മ്മാണ പരിഹാരങ്ങള്‍ എന്നിവയാണ് ടിഐഎല്ലിന്റെ പ്രവര്‍ത്തന ശ്രേണിയിലുള്ളത്. 269.76 രൂപയുടെ വിപണി മൂലധനമുള്ള കമ്പനി നിര്‍മ്മാണ വാഹന വ്യവസായങ്ങളുടെയും ഭാഗമാണ്.

X
Top