
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 156.08 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 81029.50 ലെവലിലും നിഫ്റ്റി 48.30 പോയിന്റ് 0.20 ശതമാനം താഴ്ന്ന് 24720.05 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
1618 ഓഹരികള്‍ മുന്നേറുമ്പോള്‍ 991 ഓഹരികള്‍ ഇടിഞ്ഞു. 137 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖല സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
നിഫ്റ്റി മെറ്റല്‍, 1.02 ശതമാനവും ഐടി 0.77 ശതമാനവും പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ യഥാക്രമം 0.53 ശതമാനം 0.44 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞപ്പോള്‍ എഫ്എംസിജി 1.36 ശതമാനവും മീഡിയ 0.40 ശതമാനവും ഉയര്‍ന്നു.
മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ കണ്‍സ്യൂമര്‍, ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നേട്ടത്തിലാണ്. സ്വിഗ്ഗി, ഡോറെഡ്ഡീസ്, ഒഎന്‍ജിസി, സിപ്ല, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ കനത്ത ഇടിവ് നേരിടുന്നു.