സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വൻകിട ഐടി കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നത് വെട്ടിക്കുറച്ചു

കൊച്ചി: രാജ്യത്തെ വൻകിട ഐ.ടി കമ്പനികൾ ഉൾപ്പെടെ പുതിയ ജീവനക്കാരെ നിയമിക്കുന്നത് വെട്ടിക്കുറച്ചു. ക്യാമ്പസ് റിക്രൂട്ട്മെന്റുകൾ നാമമാത്രമായി.

ആഗോള സ്ഥിതിയും ഇടപാടുകാർ ചെലവുചുരുക്കുന്നതുമാണ് ഐ.ടി കമ്പനികൾക്ക് തിരിച്ചടിയായത്.

കേരളത്തിൽ ഐ.ടി കമ്പനികൾ ധാരാളം വരുന്നുണ്ടെങ്കിലും ആനുപാതികമായ പുതിയ നിയമനങ്ങൾ നടക്കുന്നില്ല.

കൊവിഡിനു ശേഷം ആഗോളതലത്തിലുണ്ടായ സ്ഥിതിഗതികളാണ് പുതിയ നിയമനങ്ങൾക്ക് തടസമായത്.

കൊവിഡ് കാലത്ത് സേവനങ്ങളേറെയും ഓൺലൈനിലേക്ക് മാറിയപ്പോൾ കമ്പനികൾ കൂടുതൽ ജീവനക്കാരെ നിയമിച്ചു. വർക്ക് ഫ്രം ഹോം രീതി സ്വീകരിച്ചു.

കൊവിഡിനു ശേഷം ഓർഡറുകൾ കുറഞ്ഞതോടെ മുഴുവൻ ജീവനക്കാരെയും ഉപയോഗിക്കാൻ കഴിയാതായി. തുടർന്നാണ് പുതിയ റിക്രൂട്ട്മെന്റുകൾ കുറച്ചതും നൂറുകണക്കിനുപേരെ ഒഴിവാക്കിയതും.

രാജ്യത്തെ ഐ.ഐ.ടികളിൽ നിന്നുൾപ്പെടെ ക്യാമ്പസ് റിക്രൂട്ടുമെന്റുകൾ കുറഞ്ഞു. കേരളത്തിലെ പ്രമുഖ എൻജിനിയറിംഗ് കോളേജുകളിൽ നിന്നും റിക്രൂട്ടുമെന്റുകൾ കുറഞ്ഞു.

കുറച്ചു പേരെയെങ്കിലും റിക്രൂട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമായി കോളേജ് അധികൃതർ ഐ.ടി കമ്പനികളെ സമീപിക്കുന്ന സാഹചര്യമുണ്ടായി.

  • മൂന്നു കമ്പനികൾ 64,000 പേരെ ഒഴിവാക്കി
    രാജ്യത്തെ മൂന്ന് വൻകിട ഐ.ടി കമ്പനികൾ 2023-24ൽ 64,000 ജീവനക്കാരെ ഒഴിവാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യാൻ കഴിയാത്തവരെയാണ് ഒഴിവാക്കിയതെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. ഇൻഫോസിസിൽ 25,994, ടി.സി.എസിൽ 13,249 ജീവനക്കാരുമാണ് കുറഞ്ഞത്. പുതിയ റിക്രൂട്ടുമെന്റുകൾ കാര്യമായി നടത്തിയതുമില്ല. വിദേശങ്ങളിൽ നിന്നുള്ള ഇടപാടുകൾ കുറഞ്ഞതാണ് കാരണം.

കേരളത്തിൽ പ്രതീക്ഷ
കമ്പനികൾ ജീവനക്കാരെ കുറയ്ക്കുന്നത് കേരളത്തിലെ ഐ.ടി പാർക്കുകളെ ബാധിച്ചിട്ടില്ല.

ടി.സി.എസ്, ഐ.ബി.എം തുടങ്ങിയ വൻകിട കമ്പനികൾ ഇൻഫോപാർക്കിൽ കൂടുതൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. മൂന്നു വർഷത്തിനകം ഇവിടെ കൂടുതൽ പേരെത്തും.

ഇൻഫോപാർക്കിൽ 70,000 പേരാണ് ജോലി ചെയ്യുന്നത്. ഈ വർഷം 75,000, മൂന്നുവർഷംകൊണ്ട് ഇരട്ടിയുമാക്കുകയാണ് ലക്ഷ്യം.

X
Top