സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വോഡഫോൺ ഐഡിയക്ക് ഇനി പുതിയ തുടക്കമെന്ന് കുമാർ മംഗളം ബിർള

ന്ത്യയിലെ ഏറ്റവും വലിയ എഫ്പിഒ ആയിരുന്ന വോഡഫോൺ ഐഡിയ എഫ്‌പിഒ വിജയം. വോഡഫോൺ ഐഡിയയുടെ പുതിയ തുടക്കത്തിൻെറ അടയാളമാണിതെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു.

എഫ്പിഒ ഇന്ത്യയുടെ ടെലികോം വ്യവസായ രംഗത്ത് തന്നെ ഒരു വഴിത്തിരിവാണെന്ന് ബിർള പറയുന്നു. എഫ്പിഒയിലെ സെക്യൂരിറ്റീസ് ഇഷ്യു ലിസ്റ്റ് ചെയ്തതിന് ശേഷം വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ വോഡഫോൺ ഐഡിയയുടെ ഓഹരികൾ 11 ശതമാനത്തിലധികം ഉയർന്നു. 13.85 രൂപയാണ് ലിസ്റ്റിങ് വില. 5.7 ശതമാനം ഉയർന്നാണ് ഓഹരികൾ ക്ലോസ് ചെയ്തത്.

എഫ്പിഒക്ക് ശേഷം എൻഎസ്ഇയിൽ വോഡഫോൺ ഐഡിയ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് കുമാർ മംഗളം ബിർള പറഞ്ഞു. രാജ്യത്ത് മൂന്ന് ടെലികോം കമ്പനികൾ വേണമെന്നും ബിർള പറയുന്നു.

വിദേശ വൻകിട നിക്ഷേപകരുടെയുൾപ്പെടെ ശക്തമായ പിന്തുണയാണ് എഫ്‍പിഒ വിജയമാക്കിയത്. ഫണ്ട് സമാഹരണത്തിൽ നിന്നുള്ള വരുമാനത്തിൻെറ ഒരു ഭാഗം മൂലധനച്ചെലവുകൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും ബിർള വ്യക്തമാക്കി.

ജെഫ്രീസ് ഇന്ത്യ, ആക്സിസ് ക്യാപിറ്റൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയായിരുന്നു വോഡഫോൺ ഐഡിയ എഫ്പിഒയുടെ ലീഡ് മാനേജർമാർ.

ഉയർന്ന കടബാധ്യത
ഉയർന്ന കടബാധ്യതയാണ് വോഡഫോൺ ഐഡിയ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ഇത് ലഘൂകരിക്കാനും വരുമാനം ഉയർത്താനും കമ്പനിക്ക് ആകുമോ എന്നതാണ് പ്രധാന ചോദ്യം .സർക്കാരിന് മാത്രം 2.1 ലക്ഷം കോടി രൂപയാണ് കടം.

കടബാധ്യതയുടെ ഭൂരിഭാഗത്തിനും 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി വരെയാണ് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ 29,100 കോടി രൂപയോളമാണ് തിരിച്ചടവ് നടത്തേണ്ടത്. 2 027-31 സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 43,000 കോടി രൂപ വീതം നൽകണം.

ഫണ്ട് സമാഹരണത്തിലൂടെയും താരിഫ് വർധനയിലൂടെയും സാമ്പത്തികനില മെച്ചപ്പെടുത്താൻ കമ്പനിക്കാകണം. മൊറട്ടോറിയം കാലാവധി നീട്ടാനോ, എജിആ‍ർ കുടിശ്ശികയിൽ ഇളവ് നൽകാനോ സർക്കാർ തീരുമാനിച്ചാൽ ആശ്വാസമാകും.

എന്നാൽ വായ്പാ കുടിശ്ശിക എന്തായാലും പൂർണ്ണമായി എഴുതിത്തള്ളാൻ ഒന്നും പോകുന്നില്ലാത്തിടത്തോളം കാലം വോഡഫോൺ ഐഡിയക്ക് മുന്നിൽ ഒട്ടേറെ വെല്ലുവിളികളുമുണ്ട്.

1995 മാർച്ചിൽ രൂപീകരിച്ച വോഡഫോൺ ഐഡിയ 4ജി സേവനങ്ങൾ നൽകുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങളും വോയ്‌സ്, ഡാറ്റ സേവനങ്ങളും എല്ലാം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

17 രാജ്യങ്ങളിലായി 30 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ട്.

X
Top