കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

പഴയ സൂപ്പർഫാസ്റ്റുകൾ AC ബസുകളാക്കാൻ KSRTC

തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകള്‍ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് – ബന്തടുക്ക റൂട്ടിലെ സ്വകാര്യബസില്‍ ആറുലക്ഷം ചെലവില്‍ എ.സി. ഘടിപ്പിച്ചതാണ് പ്രചോദനം.

എ.സി. പ്രീമിയം ബസുകള്‍ക്ക് സ്വീകാര്യത കൂടുന്നതും കണക്കിലെടുത്തു. ഇക്കാര്യം പഠിക്കാൻ സാങ്കേതികവിദഗ്ധരെ നിയോഗിച്ചു. കഴിയും വേഗം റിപ്പോർട്ട് നല്‍കാൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർദേശിച്ചു.

പരീക്ഷണാർഥത്തില്‍ ഒന്നോ രണ്ടോ ബസുകളില്‍ സ്വകാര്യ കമ്പനിയെക്കൊണ്ട് എ.സി. ഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

വിജയകരമാണെങ്കില്‍ സ്വന്തംനിലയില്‍ ഇതിനുള്ള സംവിധാനമൊരുക്കും. ഇങ്ങനെയാകുമ്ബോള്‍ എ.സി.യിലേക്ക് മാറ്റാനുള്ള ചെലവ് നാലുലക്ഷം രൂപയായി കുറയ്ക്കാനാകുന്നാണ് കരുതുന്നത്.

എ.സി. കംപ്രസർ പ്രവർത്തിക്കുന്നത് എൻജിനില്‍നിന്നുള്ള ഊർജമുയോഗിച്ചായതിനാല്‍ നിലവിലുള്ള സംവിധാനത്തില്‍ ബസിന്റെ ഇന്ധനക്ഷമത കുറയുന്ന പ്രശ്നമുണ്ട്.

പകരം ഡൈനാമോ ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിച്ച്‌ ബാറ്ററി ചാർജ്ചെയ്യുകയും അതുകൊണ്ട് എ.സി. പ്രവർത്തിക്കുകയും ചെയ്യുന്നരീതിയാണ് സ്വകാര്യസംരംഭകർ വികസിപ്പിച്ചത്.

X
Top