കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

1,000 കോടി രൂപയുടെ സ്വകാര്യ ക്രെഡിറ്റ് ഫണ്ട് ആരംഭിക്കുമെന്ന് കൊട്ടക് ആൾട്ടർനേറ്റ് അസറ്റ്സ്

ന്യൂഡൽഹി: കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് നിയന്ത്രിക്കുന്ന കൊട്ടക് ആൾട്ടർനേറ്റ് അസറ്റുകൾ, കാറ്റഗറി II ഇതര നിക്ഷേപ ഫണ്ടായ (എഐഎഫ്) 1,000 കോടി രൂപയുടെ സ്വകാര്യ ക്രെഡിറ്റ് ഫണ്ട് ആരംഭിക്കും. ഈ കൊട്ടക് പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ടിന്റെ തലവൻ നീരജ് കാര്യയായിരിക്കും. 1,000 കോടി രൂപ കൂടി സമാഹരിക്കുന്നതിന് ഈ ഫണ്ടിന് ഗ്രീൻ ഇഷ്യൂ ഓപ്ഷൻ ഉണ്ടായിരിക്കും. ഇതിന് വൈവിധ്യമാർന്ന നിക്ഷേപ മേഖല ഉണ്ടായിരിക്കുമെന്നും, ഇത് വളർച്ചയെ അടിസ്ഥാനമാക്കിയുള്ള കമ്പനികൾക്ക് മിഡ്-മാർക്കറ്റ് സ്‌പെയ്‌സിൽ സ്ഥാപിതമായ ബിസിനസ്സ് മോഡലുകൾ ഉപയോഗിച്ച് കടം നൽകിക്കൊണ്ട് മികച്ച വരുമാനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ക്രെഡിറ്റ് ഇക്കോസിസ്റ്റവുമായി ഒത്തുപോകുന്ന അവസരത്തിലാണ് ഒരു പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമം വരുന്നതെന്നും, സുരക്ഷിത നിക്ഷേപം നടത്തി ക്രെഡിറ്റ് നിക്ഷേപ മേഖലയിൽ തങ്ങളുടെ കാൽപ്പാടുകൾ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പറഞ്ഞു. എഐഎഫ്കളിൽ മൂന്ന് വിഭാഗങ്ങളുണ്ടെന്നും- I, II, III എന്നിവയാണ് അവയെന്നും, കാറ്റഗറി II എഐഎഫ്കൾ I, III വിഭാഗങ്ങളിൽ പെടാത്തവയാണെന്നും, റിയൽ എസ്റ്റേറ്റ് ഫണ്ടുകളും പ്രൈവറ്റ് ഇക്വിറ്റികളുമാണ് ഈ വിഭാഗത്തിൽ വരുന്നവയെന്ന് കമ്പനി അറിയിച്ചു.

X
Top