കൊച്ചിയിൽ നിന്ന് ദുബായിയിലേക്കുള്ള യാത്രക്കപ്പൽ സർവീസ് വൈകാതെ തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തിട്ടുണ്ട്.
12 കോടി ആദ്യഘട്ടത്തിൽ ഇതിനായി ചെലവിടുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടൺ വരുന്ന മൂല്യവർധിത കാർഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്നർ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഫ്ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം തുറമുഖം എത്രയും വേഗം കമ്മിഷൻ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ട്രയൽ റൺ ഉടൻ തുടങ്ങും. 32 ക്രെയിനുകൾ ചൈനയിൽ നിന്ന് എത്തിച്ചിട്ടുണ്ട്.
കണ്ടെയ്നർ ബർത്ത്, പുലിമുട്ടുകൾ തുടങ്ങിയവ പൂർത്തിയായി. ബൈപ്പാസും റോഡും അവസാന ഘട്ടത്തിലാണ്.