ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

അഡ്വാന്റ എന്റർപ്രൈസസിന്റെ 13.33% ഓഹരി സ്വന്തമാക്കാൻ കെകെആർ

മുംബൈ: യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിന്റെ (യുപിഎൽ) അനുബന്ധ സ്ഥാപനമായ അഡ്വാന്റ എന്റർപ്രൈസസിന്റെ 13.33 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ 300 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള നിക്ഷേപ സ്ഥാപനമായ കോൾബെർഗ് ക്രാവിസ് റോബർട്ട്സ് ആൻഡ് കമ്പനി (കെകെആർ).

നിർദിഷ്ട ഏറ്റെടുക്കലിനായി സ്ഥാപനം യുപിഎല്ലുമായി കരാർ ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി (SDGs) പ്രവർത്തിക്കുന്നവ ഉൾപ്പെടെയുള്ള നിർണായക ആഗോള വെല്ലുവിളികൾ പരിഹരിക്കുന്ന ബിസിനസ്സുകളിൽ നിക്ഷേപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അതിന്റെ ഗ്ലോബൽ ഇംപാക്റ്റ് ഫണ്ടിലൂടെയാണ് കെകെആർ ഈ നിക്ഷേപം നടത്തുന്നത്.

കാർഷിക/വ്യാവസായിക രാസവസ്തുക്കൾ, കെമിക്കൽ ഇന്റർമീഡിയറ്റുകൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് യുപിഎൽ ലിമിറ്റഡ്. കൂടാതെ ഇത് വിള സംരക്ഷണ പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഈ യുപിഎലിന്റെ അഗ്രിടെക് വിഭാഗമാണ് അഡ്വാന്റ എന്റർപ്രൈസസ്. അഡ്വാന്റക്ക് നിലവിൽ ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 84 രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top