റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

1000 ഫ്രാഞ്ചൈസികളുമായി കിറ്റെക്സ് ആഭ്യന്തര മാർക്കറ്റിലേക്ക്

കൊച്ചി: കേരളത്തിൽ നിന്ന് യുഎസിലേക്ക് വസ്ത്ര കയറ്റുമതി നടത്തുന്ന കിറ്റെക്സ് ഗാർമെന്റ്സ് നിലവിൽ ആഭ്യന്തര വിപണി കൂടുതൽ‌ ശക്തമാക്കാനുള്ള ഒരുക്കങ്ങളിലാണ്. ട്രംപ് തീരുവ കുത്തനെ കൂട്ടിയതോടെ എതിരാളികളുമായി മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഇന്ത്യയുടെ വസ്ത്ര കയറ്റുമതി മേഖലയെന്ന് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് പറഞ്ഞു.

കിറ്റെക്സിന്റെ 30% ബിസിനസാണ് താരിഫ് പ്രതിസന്ധിമൂലം കുറഞ്ഞത്.
നിലവിൽ, ഓൺലൈനിലും ഓഫ്‍ലൈനിലും ശ്രദ്ധയൂന്നി ആഭ്യന്തര വിപണി ശക്തിപ്പെടുത്താനാണ് ശ്രമം. യൂറോപ്പ്, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ്, ന്യൂസിലൻഡ്, മറ്റ് ഏഷ്യൻ‌ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വിപണി വളർത്തും. നേരത്തേ യുഎസ് മാത്രമായിരുന്നു കിറ്റെക്സിന്റെ വിപണി. ഒരു രാജ്യം എന്നതിൽ നിന്നുമാറി വിപണി വൈവിധ്യവൽക്കരണത്തിലാണ് ഇപ്പോൾ ശ്രദ്ധ.
യുഎസ് വിപണിയിലുള്ള, കിറ്റെക്സിന്റെ കുഞ്ഞുകുട്ടികളുടെ വസ്ത്ര ബ്രാൻഡായ ‘‘ലിറ്റിൽ സ്റ്റാർ’’ ഇന്ത്യൻ വിപണിയിലും അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപന ശക്തമാക്കാനുള്ള ചർച്ചകളും കിറ്റെക്സ് നടത്തിയിട്ടുണ്ട്. ഒരുമാസത്തിനകം ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തും. ഇതിനുപുറമേ രാജ്യത്ത് 1,000 ഫ്രാഞ്ചൈസി സ്റ്റോറുകളും ആരംഭിക്കും. 100-150 സ്റ്റോറുകളുമായി കേരളത്തിലായിരിക്കും തുടക്കം. പിന്നീട് മിഡിൽ-ഈസ്റ്റ് ഉൾപ്പെടെ മറ്റ് വിദേശ വിപണികളിലേക്കും കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച വിലകിട്ടുന്ന അമേരിക്കയ്ക്ക് ബദൽവിപണി കണ്ടെത്താനുള്ള പ്രയാസമാണ് ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കമ്പനികൾ നേരിടുന്നത്. ചൈനയും റഷ്യയും ഇന്ത്യയ്ക്ക് പ്രായോഗിക വിപണികളല്ല. കാരണം, വിലകുറഞ്ഞ ഉൽപന്നങ്ങളുടെ ധാരാളിത്തം ഇപ്പോഴേ അവിടങ്ങളിലുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സ്വതന്ത്ര വ്യാപാര കരാറുകളിലേക്കാണ് ഇപ്പോൾ വസ്ത്ര കയറ്റുമതിക്കാരും ഉറ്റുനോക്കുന്നത്. കരാർ യഥാർഥ്യമായാൽ തീരുവഭാരമില്ലാതെ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വിപണിയിലേക്ക് കടന്നുചെല്ലാം.

ഇന്ത്യയും യുഎസും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനം അകലുന്നത് ആശങ്കയുമാകുന്നു. ഭിന്നതകൾ അകറ്റി, കരാറിലേക്ക് കടക്കാൻ ഇരുരാജ്യങ്ങൾക്കും കഴിഞ്ഞാൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ 15-25 ശതമാനത്തിലേക്ക് ട്രംപ് കുറച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.

അങ്ങനെയെങ്കിൽ, ഈ രംഗത്തെ എതിരാളികളെ മറികടന്ന് വീണ്ടും നേട്ടത്തിന്റെ പാത പിടിക്കാൻ ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കാർക്ക് കഴിയും.

X
Top