സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

2.6 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത് കീസ്റ്റോണ്‍ റിയാല്‍റ്റേഴ്‌സ്


മുംബൈ: റിയാലിറ്റി കമ്പനിയായ കീസ്റ്റോണ്‍ റിയാല്‍റ്റേഴ്‌സിന് ഓഹരിവിപണിയില്‍ തണുപ്പന്‍ തുടക്കം. 2.6 ശതമാനം പ്രീമിയത്തിലാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്. 541 രൂപയായിരുന്നു ഇഷ്യുവില.

നിലവില്‍ 555 രൂപയിലാണ് ഓഹരി എന്‍എസ്ഇയിലും ബിഎസ്ഇയിലും ട്രേഡ് ചെയ്യുന്നത്. നിക്ഷേപകരുടെ ഭാഗത്തുനിന്നും തണുപ്പന്‍ പ്രതികരണമായിരുന്നു കമ്പനി ഐപിഒയ്ക്ക് ലഭ്യമായത്. 2.01 മടങ്ങ് അധികമായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍.

നിക്ഷേപ സ്ഥാപനങ്ങള്‍ ലഭ്യമായ ക്വാട്ടയുടെ 3.4 മടങ്ങും ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ 3 മടങ്ങും ചെറുകിട നിക്ഷേപകര്‍ 0.53 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. റസ്റ്റംജി ഗ്രൂപ്പ് കമ്പനികളിലൊന്നായ കീസ്‌റ്റോണ്‍ റിയാല്‍ട്ടേഴ്‌സ് ഐപിഒ വഴി 850 കോടി രൂപയാണ് സമാഹരിച്ചത്. 700 കോടി രൂപ ഫ്രഷ് ഇഷ്യുവഴിയും 150 കോടി രൂപ ഓഫര്‍ഫോര്‍ സെയിലിലൂടെയും.

ഓഫര്‍ ഫോര്‍ സെയ്‌ലിലില്‍ ബൊമാന്‍ റസ്റ്റം ഇറാനി 75 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. പേര്‍സി സൊറാജി ചൗദരി 37.50 കോടി രൂപയുടെ ഓഹരികളും ചന്ദ്രേഷ് ദിനേഷ് മേത്ത 37.50 കോടി രൂപയുടെ ഓഹരികളും വില്‍പ്പന നടത്തി. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 427 കോടി രൂപ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി പ്രാഥമിക രേഖയില്‍ പറഞ്ഞിരുന്നു.

ബാക്കി തുക പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനും കോര്‍പറേറ്റ് ചെലവുകള്‍ക്കുമായി വിനിയോഗിക്കും. ആക്‌സിസ് കാപിറ്റില്‍, ക്രെഡിറ്റ് സ്യൂസ് എന്നീ നിക്ഷേപസ്ഥാപനങ്ങളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2021 സാമ്പത്തികവര്‍ഷത്തില്‍ 848.72 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ കമ്പനിയാണ് കീസ്റ്റോണ്‍.

2020 ലെ വരുമാനം 1211.47 കോടി രൂപ. ലാഭം 2020 ല്‍ 231.82 കോടി രൂപയും 2021 ല്‍ 14.50 കോടിരൂപയും. 2021 ഡിസംബര്‍ വരെ കമ്പനിയ്ക്ക് 1439.18 കോടി രൂപയുടെ ബാധ്യതകളുണ്ട്.

മുംബെയിലെ പ്രധാനപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലൊന്നാണ് കീസ്‌റ്റോണ്‍. ജുഹു, ബാന്ധ്ര, ഖാര്‍, ബന്ദ്അപ്പ്, വിരാര്‍, താനെ എന്നിവിടങ്ങളിലാണ് പ്രൊജക്ടുകള്‍.ഇതെല്ലാം തന്നെ പ്രീമിയം ഫ്‌ലാറ്റുകളാണ്.

മാര്‍ച്ച് 331 വരെ കമ്പനി 32 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. 12 പ്രൊജക്ടുകള്‍ നിര്‍മ്മാണത്തിലാണ്. 19 എണ്ണം ഉടന്‍ ആരംഭിക്കുകയും ചെയ്യും.

ഇതിനോടകം 20.05 മില്ല്യണ്‍ ചതുരശ്ര അടി വാസയോഗ്യമായ കെട്ടിടങ്ങള്‍ പണിതെന്ന് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗില്‍ പറഞ്ഞിരുന്നു. സാധാരണക്കാരന് താങ്ങാവുന്നത് മുതല്‍ പ്രീമിയം, സൂപ്പര്‍ പ്രീമിയം ഫല്‍റ്റുകള്‍ വരെ ഇതിലുള്‍പ്പെടുന്നു. പ്രീമിയം ഗേറ്റഡ് എസ്‌റ്റേറ്റ്, ടൗണ്‍ഷിപ്പുകള്‍, കോര്‍പറേറ്റ് പാര്‍ക്കുകള്‍, ചെറുകിട ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, സ്‌ക്കൂളുകള്‍, സ്മാരകങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍മ്മിച്ചു.

X
Top