കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഐടി കയറ്റുമതിയിൽ 10 ശതമാനം വിഹിതം നേടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: രാജ്യത്തെ മൊത്തം ഐ.ടി കയറ്റുമതിയുടെ 10 ശതമാനം വിഹിതം നേടാനാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഐ.ടി. – അനുബന്ധ മേഖലകളിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങളാണ് ലക്ഷ്യം. ഐ.ബി.എസ് സോഫ്‌റ്റ്‌വെയറിന്റെ ഇൻഫോപാർക്ക് ക്യാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായങ്ങളിൽ കേരളം വളരുന്നതിന് തെളിവാണ് 19,066 കോടി രൂപയുടെ കയറ്റുമതി വർദ്ധന. കൊച്ചിയിൽ ടെക്‌നോളജി ഇന്നവേഷൻ സോൺ പ്രവർത്തനം തുടങ്ങുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോണായി മാറും.

ഏ‌യ്‌റോസ്‌പേസ് ഉല്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ കെ-സ്‌പേസ് ആരംഭിച്ചു. ഇലക്ട്രോണിക് ഹാർഡ്‌വെയർ ടെക്‌നോളജി ഹബ്, എമർജിംഗ് ടെക്‌നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

നൂതനാശയങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന സംരംഭകർക്ക് കേരളം സ്വർഗമാണെന്നതിന് തെളിവാണ് ഐ.ബി.എസിന്റെ വളർച്ച. കേരളത്തിൽ പിറവിയെടുത്ത ഐ.ബി.എസ് 25 വർഷത്തിനിടെ ആഗോള സാന്നിദ്ധ്യമുള്ള കമ്പനിയായി മാറി.

കേരളം വ്യവസായ സൗഹൃദമാണെന്ന് വ്യക്തമാക്കുന്നതാണിത്. ഇവിടെ വ്യവസായം കഴിയില്ലെന്നു പ്രചരിപ്പിക്കുന്ന സ്ഥാപിത താല്പര്യക്കാർക്കുള്ള മറുപടിയാണ് ഐ.ബി.എസും സ്ഥാപകൻ വി.കെ മാത്യൂസും നൽകുന്നത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ അംബാസിഡറാണ് വി.കെ. മാത്യൂസെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐ.ബി.എസ് സോഫ്‌‌റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ഡയറക്ടർ ആർമിൻ മായർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ബ്ലാക്ക്‌സ്റ്റോൺ സീനിയർ എം.ഡി ഗണേഷ് മണി, ഐ.ബി.എസ് ഗ്ലോബൽ എച്ച്.ആർ സീനിയർ വൈസ് പ്രസിഡന്റ് ജയൻ പി., അസോസിയേറ്റ് മാനേജർ അശ്വിൻ ഐവാൻ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.

പുതിയ ഐ.ടി പാർക്കുകൾ
ദേശീയപാതയോട് ചേർന്ന് കണ്ണൂർ മുതൽ തിരുവനന്തപുരം വരെ 20 ചെറുകിട ഐ.ടി പാർക്കുകൾ സ്ഥാപിക്കും.

ഐ.ടി പാർക്കുകളോട് അനുബന്ധിച്ച് 5,000 മുതൽ 50,000 ചതുരശ്രയടി വരെ വിസ്തൃതിയുള്ള പുതിയ സ്ഥലങ്ങൾ ലഭ്യമാക്കും.

മുൻനിര കമ്പനികളെ ആകർഷിക്കാൻ ഭൂമി, കെട്ടിടങ്ങൾ, സ്മാർട്ട് ബിസിനസ് ഓഫീസുകൾ, കോ വർക്കിംഗ് സ്‌പേസുകൾ, ജലം, വൈദ്യുതി, കണക്ടിവിറ്റി, റോഡുകൾ തുടങ്ങിയ സൗകര്യങ്ങളും ഐ.ടി പാർക്കുകളിൽ സജ്ജീകരിച്ചു.

രണ്ട് കോടിയിലധികം ചതുരശ്രയടി സ്ഥലം ഐ.ടി പാർക്കുകളിൽ നിലവിലുണ്ട്.

X
Top