യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

വൈദ്യതി ഇരുചക്ര വാഹനങ്ങളുടെ വ്യാപനത്തിൽ കേരളം രണ്ടാമത്

കൊച്ചി: വായു-ശബ്ദ മലിനീകരണങ്ങളുണ്ടാക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വ്യാപനത്തില് സംസ്ഥാനം രണ്ടാംസ്ഥാനത്ത്. മുന്വര്ഷത്തെക്കാള് പത്തുശതമാനം വളര്ച്ച നേടിയ നാലുസംസ്ഥാനങ്ങളില് ഗോവ മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 13.66 ശതമാനം വര്ധനയാണ് സംസ്ഥാനത്തെ ഇ- ഇരുചക്രവാഹന വിപണിക്കുള്ളത്. 2022-ല് ഇത് 6.28 ശതമാനമായിരുന്നു.

2022-ല് 33,438 ഇ- ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തത്. എന്നാല്, കഴിഞ്ഞ ആറുമാസത്തിനിടെ 29,634 ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും നിരത്തില് ഇറങ്ങിയിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള് പരിശോധിച്ചാല് പെട്രോള്, കഴിഞ്ഞാല് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്യുന്നതിലേറെയും ഡീസല് വാഹനങ്ങളായിരുന്നു. എന്നാല്, ഇവയെ പിന്തള്ളി ഇ- വാഹനങ്ങള് രണ്ടാംസ്ഥാനത്ത് എത്തിയെന്നതാണ് മറ്റൊരു പ്രത്യേകത.

2022-ല് 39,588 വൈദ്യുതിവാഹനങ്ങള് ഇറങ്ങിയയിടത്ത് കഴിഞ്ഞ ആറുമാസത്തിനിടെ 35,072 ഇ-വാഹനങ്ങളാണ് നിരത്തില് ഇറങ്ങിയിട്ടുള്ളത്.

ഇതില് കൂടുതലും (29,634) ഇരുചക്രവാഹനങ്ങളാണ്. കാറുകള് ഉള്പ്പെടെ 5437 വാഹനങ്ങള് പുറമേയുണ്ട്. എന്നാല്, 24,498 ഡീസല് വാഹനങ്ങളാണ് രജിസ്ട്രേഷന് നേടിയത്.

വാഹന സാന്ദ്രതയേറിയ സംസ്ഥാനത്ത് മോട്ടോര് വാഹനവകുപ്പിന്റെ രേഖകള് പ്രകാരം 1.67 കോടി വാഹനങ്ങളാണുള്ളത്. ഇതില് 1.09 കോടിയും ഇരുചക്രവാഹനങ്ങളാണ്.

പെട്രോള് ഇന്ധനമായ ഇവയ്ക്ക് പകരമാണ് ഇ-വാഹനങ്ങള് വിപണി പിടിക്കുന്നത്.

X
Top