ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഓണച്ചെലവിന് 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വർഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ വിതരണംചെയ്യാൻ 680 കോടിരൂപയും വേണം.

ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നൽകിയതുപോലെ ആനുകൂല്യങ്ങൾ നൽകണം. മറ്റു ക്ഷേമപദ്ധതികളിൽ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനുണ്ട്.

വിപണി ഇടപെടലിന് സിവിൽ സപ്ലൈസ് കോർപ്പറേഷനും ഓണക്കാല ആനുകൂല്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി.ക്കും പണം നൽകണം. കഴിഞ്ഞയാഴ്ചയും 1000 കോടി കടമെടുത്തിരുന്നു.

2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22-ന് നടക്കും.

X
Top