കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

കേരളത്തിലെ പൈനാപ്പിള്‍ കപ്പലില്‍ ഗള്‍ഫ് വിപണിയിലേക്ക്

മൂവാറ്റുപുഴ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ മാർഗം പരീക്ഷണാടിസ്ഥാനത്തില്‍ പൈനാപ്പിള്‍ കയറ്റി അയയ്ക്കുന്നു. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിള്‍ കയറ്റി അയച്ചത്.

നിലവില്‍ വിമാന മാർഗമാണ് വാഴക്കുളം മാർക്കറ്റില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പൈനാപ്പിള്‍ അയയ്ക്കുന്നത്. ഒരു കിലോ പൈനാപ്പിളിന് 100 രൂപയ്ക്കടുത്താണ് വിമാനത്തില്‍ പൈനാപ്പിള്‍ കയറ്റി അയയ്ക്കുമ്ബോള്‍ ചെലവാകുന്നത്.

കപ്പല്‍ മാർഗത്തില്‍ ഇതിന്റെ ചെലവ് കിലോഗ്രാമിന് 20 രൂപയായി കുറയും. പരീക്ഷണം വിജയമായാല്‍ ഗള്‍ഫിലേക്കുള്ള പൈനാപ്പിള്‍ കയറ്റുമതിയില്‍ വൻ കുതിച്ചുചാട്ടമുണ്ടാകും. പൈനാപ്പിള്‍ കർഷകർക്കും വ്യാപാരികള്‍ക്കും വലിയ നേട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും.

എട്ടു ദിവസത്തില്‍ ചരക്കെത്തും
കപ്പല്‍ മാർഗം പൈനാപ്പിള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിക്കാൻ എട്ട് ദിവസമാണ് വേണ്ടത്. ഇതു മുന്നില്‍ കണ്ടാണ് കയറ്റിമതിക്കുള്ള പൈനാപ്പിള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഒരേ വലിപ്പവും തൂക്കവുമുള്ള നിശ്ചിത ദിവസം പാകമായ പച്ച പൈനാപ്പിള്‍ പ്രത്യേക തയ്യാറാക്കിയ കാർട്ടണില്‍ പായ്ക്ക് ചെയ്താണ് കണ്ടെയ്നറില്‍ കപ്പലില്‍ കയറ്റുക.

വാഴക്കുളത്തു നിന്ന് മന്ന പൈനാപ്പിള്‍ ഏജൻസി എന്ന സ്ഥാപനമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഏറെ ശ്രദ്ധയോടെ പൈനാപ്പിള്‍ വിളവെടുത്ത് കയറ്റി അയയ്ക്കുന്നത്. വർഷങ്ങള്‍ക്ക് മുമ്ബ് വാഴക്കുളം പൈനാപ്പിള്‍ കപ്പല്‍ മാർഗം അയച്ചിരുന്നെങ്കിലും വിജയമായില്ല.

മുൻ വർഷങ്ങളിലെ പരാജയത്തിന്റെ കാരണങ്ങള്‍ മനസിലാക്കി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കപ്പലില്‍ ചരക്ക് കയറ്റി അയക്കുന്നതെന്ന് മന്ന പൈനാപ്പിള്‍ ഏജൻസി പറഞ്ഞു.

X
Top