ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

20 മില്യണ്‍ ഡോളറിന്റെ ഉപകരാര്‍ സ്വന്തമാക്കി കെബിസി ഗ്ലോബല്‍

കൊച്ചി: റിയല്‍ എസ്റ്റേറ്റ് വികസന രംഗത്തെ പ്രമുഖരായ കെബിസി ഗ്ലോബല്‍ ലിമിറ്റഡ് സിആര്‍ജെഇ ലിമിറ്റഡില്‍ നിന്ന് 20 മില്യണ്‍ യുഎസ് ഡോളറിന്റെ ഉപകരാര്‍ സ്വന്തമാക്കി.

കെബിസി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള കെനിയന്‍ അനുബന്ധ സ്ഥാപനമായ കര്‍ദ ഇന്റര്‍നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വഴിയാണ് കരാര്‍ നേടിയത്, ആഫ്രിക്കന്‍ വിപണിയിലെ കമ്പനിയുടെ വിപുലീകരണ ചുവടുകള്‍ക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.

അന്താരാഷ്ട്ര അടിസ്ഥാന സൗകര്യ വികസനത്തില്‍ കെബിസി ഗ്ലോബലിന്റെ വര്‍ദ്ധിച്ചുവരുന്ന കഴിവുകളും പ്രശസ്തിയും ഉയര്‍ത്തിക്കാട്ടുന്നതാണ് കരാര്‍.

ആഫ്രിക്കയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പ്രോജക്റ്റ്, ഭൂഖണ്ഡത്തിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്കാളിയാകുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്.

X
Top