സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

കശ്‌മീരില്‍ കടുക് ഉത്പാദനത്തില്‍ റെക്കോഡ് വര്‍ധനവ് പ്രതീക്ഷിച്ച് കൃഷിവകുപ്പ്

ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ സ്ഥിതി ചെയ്യുന്ന അനന്ത്‌നാഗിന് കടുകെണ്ണയുടെ സത്തയിൽ ആഴത്തിൽ വേരൂന്നിയ ഒരു പാചക പാരമ്പര്യമുണ്ട്. തലമുറകളോളം പഴക്കമുളള കടുകെണ്ണയുടെ സുഗന്ധം വാസ്‌വാൻ പോലുള്ള നാടൻ പലഹാരങ്ങളോടൊപ്പം ഇഴചേർന്നിരിക്കുന്നു.

വെജിറ്റേറിയൻ സ്റ്റൂവായാലും നോൺ വെജിറ്റേറിയൻ വിഭവങ്ങളായാലും ചേരുവയില്‍ ഇക്കൂട്ടര്‍ക്ക് കടുകെണ്ണ ഒരു പ്രധാന ഘടകമാണ്.

കശ്‌മീർ താഴ്‌വരയിൽ സൂര്യൻ്റെ കിരണങ്ങൾ പതിക്കുമ്പോളാണ് കടുക് വിളവെടുപ്പ് കാലം ആരംഭിക്കുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഈ വർഷം റെക്കോഡ് അളവില്‍ കടുക് വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷം 11.8 ലക്ഷം ക്വിൻ്റലായിരുന്ന കടുക് ഉത്പാദനം ഈ വർഷം 14 ലക്ഷം ക്വിൻ്റലായി ഉയരുമെന്നാണ് കൃഷി വകുപ്പിൻ്റെ കണക്ക്.

‘ഓയിൽ സീഡ് മിഷനിലൂടെ കൃഷി വകുപ്പ് കടുക് കൃഷിക്കായി ഉയർന്ന ഗുണമേന്മയുള്ള വിത്ത് വിതരണം ചെയ്‌തു. നൂതന സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ വിജയിച്ചു. ഒരു വലിയ കുതിച്ചുചാട്ടത്തിന് കടുക് കൃഷി സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കടുക് കൃഷി 3,000 ഹെക്‌ടറിൽ നിന്ന് 1.40 ലക്ഷം ഹെക്‌ടറായി ഉയർന്നതോടെ, താഴ്‌വര സമൃദ്ധിയിലേക്ക് ഉയർന്നുവന്നു. കഴിഞ്ഞ വർഷം 11.8 ലക്ഷം ക്വിൻ്റൽ കടുക് വിത്ത് വിളവെടുക്കാൻ കഴിഞ്ഞു’. അനന്ത്‌നാഗിലെ ചീഫ് അഗ്രികൾച്ചർ ഓഫീസർ അജാസ് ഹുസൈൻ ദാർ പറഞ്ഞു.

‘കൃഷി ശേഷി ഇനിയും വർധിക്കുന്നതോടെ ഈ വർഷം കടുക് ഉൽപ്പാദനത്തിൽ 20% വർധന പ്രതീക്ഷിക്കുന്നു. 14 ലക്ഷം ക്വിൻ്റലിലെത്താനാണ് ലക്ഷ്യമിടുന്നത്. ഇത് കടുക് ഉത്‌പാദനത്തിൽ റെക്കോർഡ് വർധനവ് ഉണ്ടാക്കും.

ഉപഭോക്തൃ ആവശ്യം ആഭ്യന്തര ഉത്‌പന്നങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കുമ്പോൾ ബാഹ്യ സ്രോതസുകളെ ആശ്രയിക്കുന്നതിൻ്റെ തോത് കുറയും” അജാസ് ഹുസൈൻ ദാർ കൂട്ടിച്ചേർത്തു.

‘കടുകിന്‍റെ വിളവെടുപ്പ് അഭൂതപൂർവമായ ഉയരങ്ങളിലേക്ക് എത്തിയിരിക്കുന്നു. യുവ കർഷകരുടെ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ കൃഷി വകുപ്പ് വഹിച്ച പങ്ക് പറയാതിരിക്കാൻ കഴിയില്ല’. പരിസ്ഥിതി വിദഗ്‌ധനായ റാവു ഫർമാൻ അലി പറഞ്ഞു.

24,000 ഹെക്‌ർ ഭൂമിയിൽ 2.88 ലക്ഷം വാർഷിക ഉൽപാദനത്തോടെ ദക്ഷിണ കശ്‌മീരിലെ അനന്ത്നാഗ് ജില്ല കടുക് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

X
Top