ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ തിളങ്ങി കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി

കൊച്ചി: സ്റ്റോക്ക് മാര്‍ക്കറ്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിരിക്കയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്‌സ്. വെള്ളിയാഴ്ച 85.80 രൂപയുടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ജ്വല്ലറി ഓഹരി കഴിഞ്ഞ 40 ദിവസത്തിനിടെ 50 ശതമാനം ഉയര്‍ന്നു.

വെള്ളിയാഴ്ച മാത്രം 2 ശതമാനം ഉയരത്തിലെത്താന്‍ ഓഹരിയ്ക്കായി. ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിയില്‍ ബുള്ളിഷാണ്. കുതിപ്പ് 100 രൂപവരെ തുടരുമെന്ന് അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ 100 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം.

2009 ല്‍ രൂപീകൃതമായ കല്യാണ് ജ്വല്ലേഴ്‌സ് 6757.15 സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. രത്‌നങ്ങള്‍, ജ്വല്ലറി മേഖലയിലാണ് പ്രവര്‍ത്തനം. ഡയമണ്ട്, രത്‌നങ്ങള്‍,ആഭരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും ചെറുകിട വില്‍പ്പനയുമാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ 3340.52 കോടി രൂപയുടെ വരുമാനം നേടാന്‍ ജ്വല്ലറിയ്ക്കായി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 16.45 ശതമാനം കൂടുതലാണ് ഇത്. 107.77 കോടി രൂപയായി അറ്റാദായം ഉയര്‍ത്താനും കല്യാണ്‍ ജ്വല്ലേഴ്‌സിനായി.വരുമാനം, ഇബിറ്റി എന്നിവ 2022-24 സാമ്പത്തിക വര്‍ഷത്തില്‍ 16% , 23% സിഎജിആറില്‍ വളരുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

ജ്വല്ലറിയുടെ 60.54 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈകാര്യം ചെയ്യുന്നു. 2.77 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടേയും 1.96 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരുടേയും പക്കലാണ്.

X
Top