ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്.

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി. ഇത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യും. ധനസഹായം നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

X
Top