ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 14 % വളർച്ച രേഖപ്പെടുത്തി ജെഎസ്ഡബ്യു സ്റ്റീൽ

ഡൽഹി: 2022 ജൂലൈയിൽ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 14 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി ജെഎസ്ഡബ്യു സ്റ്റീൽ, ജൂലൈയിലെ കമ്പനിയുടെ ഉത്പാദനം 15.69 ലക്ഷം ടൺ (LT) ആണ്. അതിൽ ഫ്ലാറ്റ് റോൾഡ് ഉൽപ്പന്നങ്ങളുടെ ഉത്പാദനം 2022 ജൂലൈയിൽ 15 ശതമാനം ഉയർന്ന് 10.72 ലക്ഷം ടൺ ആയി.

അതേസമയം കമ്പനിയുടെ ലോംഗ് റോൾഡ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം 3.06 ലക്ഷം ടണ്ണിൽ നിന്ന് 19 ശതമാനം ഉയർന്ന് 3.65 എൽടിയായി. 22 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ജെഎസ്ഡബ്യു ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് ജെഎസ്ഡബ്യു സ്റ്റീൽ. ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സിമൻറ്, പെയിന്റ്‌സ്, സ്‌പോർട്‌സ്, വെഞ്ച്വർ കാപ്പിറ്റൽ തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

കമ്പനിയുടെ ക്യാപെക്‌സ് (മൂലധന ചെലവ്) പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 48,700 കോടി രൂപ നിക്ഷേപിക്കുമെന്ന് അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ പറഞ്ഞു, അതിൽ 20,000 കോടി രൂപ 2022-23 സാമ്പത്തിക വർഷത്തേക്കുള്ളതാണ്.

X
Top