ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഏകീകൃത ഉൽപ്പാദനം 16% ഉയർന്നു

ഡൽഹി: 2022 ഏപ്രിൽ-ജൂൺ കാലയളവിൽ 16 ശതമാനം വർദ്ധനവോടെ 5.88 ദശലക്ഷം ടണ്ണിന്റെ (എംടി) ഏകീകൃത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം രേഖപ്പെടുത്തിയതായി ജെഎസ്ഡബ്ല്യു സ്റ്റീൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉൽപ്പാദനം 5.07 മെട്രിക് ടൺ ആയിരുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ നിയന്ത്രിത സ്ഥാപനങ്ങളിലെ ഉൽപ്പാദനം ഉൾപ്പെടെയുള്ള കണക്കാണിത്. അതേസമയം പാദ (q-o-q) അടിസ്ഥാനത്തിൽ ഉത്പാദനം 2022 ജനുവരി-മാർച്ച് മാസങ്ങളിലെ 5.98 എംടിയിൽ നിന്ന് 2 ശതമാനം കുറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ ചില ഷെഡ്യൂൾ ചെയ്ത അടച്ചുപൂട്ടലുകൾ മുൻകൂട്ടി നിശ്ചയിച്ചതിനാൽ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം തുടർച്ചയായി കുറഞ്ഞതായി കമ്പനി പറഞ്ഞു.

സ്റ്റീലിന് പുറമെ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സിമന്റ്, പെയിന്റ്‌സ്, സ്‌പോർട്‌സ്, വെഞ്ച്വർ ക്യാപിറ്റൽ എന്നിവയിൽ സാന്നിധ്യമുള്ള 22 ബില്യൺ ഡോളർ മൂല്യമുള്ള ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര ബിസിനസ്സാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ.  

X
Top