ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

പാരാദീപ് തുറമുഖത്ത് ഡോക്ക് വികസിപ്പിക്കാനുള്ള ലേലം വിജയിച്ച് ജെഎസ്പിഎൽ

ഡൽഹി: 3,000 കോടി രൂപയുടെ നിക്ഷേപത്തോടെ പാരാദീപ് തുറമുഖത്തിന്റെ പടിഞ്ഞാറൻ ഡോക്ക് വികസിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന ലേലക്കാരനായി മാറി നവീൻ ജിൻഡാൽ പ്രമോട്ട് ചെയ്യുന്ന ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ). തുറമുഖ അധികൃതരാണ് ഈ കാര്യം അറിയിച്ചത്. 25 ദശലക്ഷം ടൺ (MT) വാർഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിക്ക് ജെഎസ്പിഎൽ ടണ്ണിന് 54 രൂപ വില പറഞ്ഞതായാണ് രേഖകൾ വ്യക്തമാകുന്നത്. വോളിയം അനുസരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖമായ പാരദീപ് പോർട്ട് അതോറിറ്റി പ്രൈസ് ബിഡ്ഡുകൾ ക്ഷണിച്ചപ്പോൾ ഒരു ടണ്ണിന് ഏറ്റവും കുറഞ്ഞ റോയൽറ്റി ₹46 ആയി നിശ്ചയിച്ചിരുന്നു.
ജെഎസ്പിഎൽന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം 30 വർഷത്തേക്ക് ടെർമിനൽ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും. ഈ വികസനത്തിനായി, ജെഎസ്പിഎൽ ആദ്യ ഘട്ടത്തിൽ ₹ 1,700–1,800 കോടി നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇതിന്റെ ജോലി ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ടണ്ണിന് 51 രൂപ നൽകിയ എസ്സാർ പോർട്ട്, ടണ്ണിന് ഏകദേശം 49 രൂപ വില പറഞ്ഞ നവയുഗ എഞ്ചിനീയറിംഗ് എന്നിവയാണ് മത്സരത്തിൽ പങ്കെടുത്ത മറ്റ് ലേലക്കാർ.
ഒഡീഷയിലെ അംഗുൽ പ്ലാന്റിൽ നിന്ന് ഉരുക്ക് ഗതാഗതം സുരക്ഷിതമാക്കാൻ കിഴക്കൻ തീരപ്രദേശത്ത് ഒരു തുറമുഖം വികസിപ്പിക്കാൻ ജെഎസ്പിഎൽ പദ്ധതിയിട്ടിരുന്നു. 12.5 മീറ്റർ വീതം ശേഷിയുള്ള രണ്ട് ഘട്ടങ്ങളിലായാണ് ടെർമിനൽ നിർമിക്കുക. കൺസഷൻ ലഭിച്ച തീയതി മുതൽ 36 മാസമായിരിക്കും ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ കാലയളവ്. ഒന്നാം ഘട്ടത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്ന തീയതി മുതൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും 24 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും വൃത്തങ്ങൾ അറിയിച്ചു.

X
Top