ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

631 കോടിയുടെ ഓർഡർ സ്വന്തമാക്കി ജെഎംസി പ്രോജക്‌ട്‌സ്

മുംബൈ: ഇന്ത്യയിൽ 631 കോടി രൂപയുടെ ബിൽഡിംഗ്‌സ് ആൻഡ് ഫാക്‌ടറീസ് (ബി ആൻഡ് എഫ്) പ്രോജക്‌റ്റുകൾക്കുള്ള ഓർഡർ സ്വന്തമാക്കിയതായി ജെഎംസി പ്രോജക്‌ട്‌സ് (ഇന്ത്യ) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഈ അറിയിപ്പിന് പിന്നാലെ വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 5.81 ശതമാനത്തിന്റെ മികച്ച നേട്ടത്തോടെ 82.80 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

തങ്ങളുടെ ബിൽഡിംഗ്‌സ് ആൻഡ് ഫാക്‌ടറീസ് (ബി ആൻഡ് എഫ്) ബിസിനസ്സിലെ പുതിയ ഓർഡർ വിജയങ്ങളിൽ തങ്ങൾ സന്തുഷ്ടരാണെന്നും, ഈ പുതിയ ഓർഡറുകൾ തങ്ങളുടെ ഇടപാടുകാരെ വിശാലമാക്കാനും കമ്പനിയുടെ ബി ആൻഡ് എഫ് ഓർഡർ ബുക്കിനെ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുന്നതായി ജെഎംസി പ്രോജക്‌ട്‌സിന്റെ (ഇന്ത്യ) മാനേജിംഗ് ഡയറക്ടറായ എസ്. കെ. ത്രിപാഠി പറഞ്ഞു.

കൽപ്പതരു പവർ ട്രാൻസ്മിഷന്റെ അനുബന്ധ സ്ഥാപനമായ ജെഎംസി പ്രോജക്ട്‌സ് (ഇന്ത്യ) മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള ഇന്ത്യയിലെ മുൻനിര സിവിൽ കൺസ്ട്രക്‌ഷൻ, ഇൻഫ്രാസ്ട്രക്ചർ ഇപിസി കമ്പനിയാണ്. 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 41.1% വർധിച്ച് 58.47 കോടി രൂപയായിരുന്നു.

X
Top