കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ക്രെഡിറ്റ്‌ ചെയ്‌തു

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി ഓഹരികള്‍ യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌തു.

വ്യാഴാഴ്‌ച അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌ത ഓഹരികള്‍ ലിസ്റ്റിംഗിന്‌ ശേഷം മാത്രമേ വ്യാപാരം ചെയ്യാനാകൂ.

ജൂലായ്‌ 20ന്‌ മുമ്പ്‌ റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്കാണ്‌ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരികള്‍ക്ക്‌ അര്‍ഹതയുള്ളത്‌. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരിയാണ്‌ അനുവദിച്ചത്‌.

ഓഗസ്റ്റ്‌ 28ന്‌ നടക്കുന്ന റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ലിസ്റ്റ്‌ ചെയ്യുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ലിസ്റ്റ്‌ ചെയ്യുന്നതു വരെ എല്ലാ സൂചികകളിലും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ തുടരും. ലിസ്റ്റിംഗിനു ശേഷം മൂന്ന്‌ ദിവസത്തിനകം സൂചികകളില്‍ നിന്ന്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരി നീക്കം ചെയ്യും.

261.85 രൂപയാണ്‌ ലിസ്റ്റിംഗിന്‌ മുമ്പുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില. ഇത്‌ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയാണ്‌. 170-190 രൂപയായിരുന്നു വിവിധ അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്നത്‌.

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഇന്ത്യയിലെ രണ്ടാമത്തെ വലിയ എന്‍ബിഎഫ്‌സിയായിരിക്കും.

1.66 ലക്ഷം കോടി രൂപയാണ്‌ കമ്പനിയുടെ വിപണിമൂല്യം.

X
Top