വിദേശ നാണ്യ ശേഖരം ഉയര്‍ന്നുയുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

1,527 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി ജെഎസ്പിഎൽ

മുംബൈ: ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 1,527 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഒപ്പം 2021-22 മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനി 8,249 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം രേഖപ്പെടുത്തി. 2022 ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 16,119 കോടി രൂപയായപ്പോൾ, 2021-22 സാമ്പത്തിക വർഷത്തിലെ മൊത്ത വരുമാനം 56,921 കോടി രൂപയായിരുന്നു. കഴിഞ്ഞ നാലാം പാദത്തിൽ ജെഎസ്പിഎൽന്റെ ഏകീകൃത അറ്റ കടം 2,105 കോടി കുറഞ്ഞ് 8,876 കോടി രൂപയായി.
ജെഎസ്പിഎൽ ഇന്ത്യ 2021-22 നാലാം പാദത്തിൽ എക്കാലത്തെയും ഉയർന്ന സ്റ്റീൽ ഉൽപ്പാദനമായ 2.11 ദശലക്ഷം ടൺ രേഖപ്പെടുത്തി. കയറ്റുമതി വിപണിയിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചത് വിൽപ്പനയെ സഹായിച്ചതായി കമ്പനി പറഞ്ഞു. നാലാം പാദത്തിന്റെ തുടക്കത്തിൽ പകർച്ചവ്യാധി മൂലമുണ്ടായ വൻ തടസ്സങ്ങൾ, പ്രതികൂല കാലാവസ്ഥ, നിരവധി ലോജിസ്റ്റിക് വെല്ലുവിളികൾ എന്നിവ ഉണ്ടായിരുന്നിട്ടും, തങ്ങളുടെ വിശാലമായ ഉൽപ്പന്ന പ്രൊഫൈലും ഭൂമിശാസ്ത്രപരമായ വൈവിധ്യവൽക്കരണവും കമ്പനിയെ മികച്ച നിലയിലാക്കിയതായി ജെഎസ്പിഎൽ അവകാശപ്പെട്ടു.

X
Top