Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ജവഹർ ഗോയൽ ഡിഷ് ടിവിയുടെ എംഡി സ്ഥാനം ഒഴിഞ്ഞു

മുംബൈ: കഴിഞ്ഞ ദിവസം നടന്ന അസാധാരണ പൊതുയോഗത്തിൽ പുനർനിയമന പ്രമേയം പരാജയപ്പെട്ടതിനെത്തുടർന്ന് ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനം ജവഹർ ഗോയൽ ഒഴിഞ്ഞതായി ഡിഷ് ടിവി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. എന്നിരുന്നാലും, ബാധകമായ റെഗുലേറ്ററി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഗോയൽ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരുമെന്ന് ഡിഷ് ടിവി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. മാത്രമല്ല, അനിൽകുമാർ ദുവയെ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായി വീണ്ടും നിയമിക്കാനുള്ള നിർദ്ദേശത്തിനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജഗോപാൽ ചക്രവർത്തി വെങ്കിടേഷിനെ നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതിനുള്ള നിർദ്ദേശത്തിനും ജൂൺ 24ന് നടന്ന ഇജിഎമ്മിൽ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല എന്ന് കമ്പനി അറിയിച്ചു.

ഗോയലിന്റെ പുനർനിയമന പ്രമേയത്തിന് അനുകൂലമായി 21.05 ശതമാനം പേർ വോട്ട് രേഖപെടുത്തിയപ്പോൾ, പ്രമേയത്തെ എതിർത്ത് കൊണ്ട് 78.95 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഡിടിഎച്ച് ഓപ്പറേറ്ററുടെ അസാധാരണ പൊതുയോഗത്തിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് യെസ് ബാങ്കിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഡിഷ് ടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനം സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച തള്ളിയിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയും മറ്റ് ഓഡിയോ വിഷ്വൽ മാർഗങ്ങളിലൂടെയും 2022 ജൂൺ 24 വെള്ളിയാഴ്ച ഇക്വിറ്റി ഷെയർഹോൾഡർമാരുടെ ഇജിഎം കൺവീനിംഗ് നടത്താൻ കമ്പനിയുടെ ബോർഡ് അനുമതി നൽകിയതായി മെയ് 19 ന് ഡിഷ് ടിവി എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം, യെസ് ബാങ്ക് ഇജിഎംനുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുകയും ജവഹർ ഗോയലിനെ കൂടാതെ നാല് ഡയറക്ടർമാരെ ഡിഷ് ടിവിയുടെ ബോർഡിൽ നിന്ന് മാറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

X
Top