സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ജാഗ്വറിൻ്റെ ആദ്യ ഇലക്‌ട്രിക് കാർ വരുന്നു

ഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ മൂന്ന് ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനി സമ്പൂർണ ഇലക്ട്രിക് ബ്രാൻഡായി മാറുന്നതിനുള്ള ചുവടുവയ്പ്പുകളുടെ ഭാഗമാണ് ഈ നീക്കം എന്നാണ് റിപ്പോ‍ട്ടുകൾ.

കമ്പനിയുടെ പ്ലാനിലെ മൂന്ന് ഇലക്ട്രിക്ക് മോഡലുകളിൽ ആദ്യത്തേത് നിലവിൽ പരീക്ഷണത്തിലാണ്. 2026ൽ മാത്രമേ ഇത് വിപണിയിൽ എത്തുകയുള്ളൂവെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇലക്ട്രിക് കാറുകളിലൊന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിൽ വികസിപ്പിച്ചെടുത്ത 4-ഡോർ ഇലക്ട്രിക് സെഡാൻ കൺസെപ്റ്റ് ആയിരിക്കും ഇത്. ഓഡി ഇട്രോൺ സെഡാനുമായും പോർഷെ ടെയ്‌കാനുമായും ഈ കാ‍ർ മത്സരിക്കും.

ജാഗ്വാറിൽ നിന്നുള്ള ഈ വരാനിരിക്കുന്ന ഇലക്ട്രിക് സെഡാൻ ഒരുപക്ഷേ പുതിയ ഇലക്ട്രിക് മോഡലുകളുടെ തുടക്കമായിരിക്കും. ജാഗ്വാർ ഇലക്‌ട്രിഫൈഡ് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്.

അതേസമയം രണ്ട് എസ്‌യുവികൾ പണിപ്പുരയിലും ഉണ്ട്. പുതിയ ജാഗ്വാർ ഇലക്ട്രിക് കാറുകൾ വിലകൂടിയതും സവിശേഷതകളാൽ സമ്പന്നവും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ രൂപകല്പനയിൽ വരും.

കമ്പനിയുടെ ഐസിഇ മോഡലിൻ്റെ വിൽപ്പന അടുത്ത വർഷം നിർത്തും. പൂർണ്ണമായും ഇലക്ട്രിക് ബ്രാൻഡായി മാറാനുള്ള നീക്കത്തിൽ, കാർ നിർമ്മാതാവ് അതിൻ്റെ ഐസിഇ മോഡലുകളായ ഐ-പേസ്, ഇ-പേസ് എന്നിവയുടെ വിൽപ്പന നിർത്താൻ പോകുന്നു.

നേരത്തെ, എഫ്-ടൈപ്പ്, എക്സ്ഇ, എക്സ്എഫ് എന്നിവ ഉൾപ്പെടെ വാഹന ശ്രേണിയിലെ മറ്റ് പ്രധാന മോഡലുകളും നിർത്തലാക്കിയിരുന്നു. ഇത് ജാഗ്വറിൻ്റെ പോർട്ട്‌ഫോളിയോയിലെ അവസാന ഐസിഇ മോഡലായി F-പേസിനെ മാറ്റുന്നു.

എന്നാൽ 2025-ൻ്റെ തുടക്കത്തിൽ അതും നിർത്തലാക്കും. ഇതിന് ശേഷം രണ്ട് വർഷത്തിന് ശേഷം 2026 പകുതിയോടെ ഒരു ഇവിയുടെ രൂപത്തിൽ പുതിയ മോഡൽ വരും.

X
Top