ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഐടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് ആരംഭിക്കുന്നു

ടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐടിഐ എഎംസി) ഐടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ചു.

ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മികച്ച 250 കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡ് സ്‌കീമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കീം 2024 ഓഗസ്റ്റ് 21-ന് സബ്സ്‌ക്രിപ്ഷനായി തുറക്കുകയും 2024 സെപ്റ്റംബര്‍ 4-ന് അവസാനിക്കുകയും ചെയ്യും.

ഈ മേഖലയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാല മൂലധന വളര്‍ച്ച വാഗ്ദാനം ചെയ്യാനും നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍ക്കരണത്തിലേക്കും മൂലധന വിലമതിപ്പിലേക്കും വഴിയൊരുക്കാനും എംഎഫ് സ്‌കീം ലക്ഷ്യമിടുന്നു.

13 വര്‍ഷത്തിലേറെയായി ഐടിഐ മ്യൂച്വല്‍ ഫണ്ടുമായി ബന്ധമുള്ളവരും വിപണിയെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചയുള്ളവരുമായ ഇക്വിറ്റി ഫണ്ട് മാനേജര്‍മാരായ ശ്രീ വിശാല്‍ ജാജൂവും ശ്രീ രോഹന്‍ കോര്‍ഡെയുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

‘ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ്, കൂടാതെ ‘ഗ്രോത്ത് കമ്പനികള്‍’ അവര്‍ വാഗ്ദാനം ചെയ്യുന്ന വരുമാനത്തിലെ ദൃശ്യപരതയ്ക്കായി പ്രീമിയം കമാന്‍ഡ് ചെയ്യുന്നത് തുടരും.

ഒരു ഫണ്ട് ഹൗസ് എന്ന നിലയില്‍ ഞങ്ങള്‍ സ്‌ക്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്.’ ഐടിഐ എഎംസിയിലെ ഫണ്ട് മാനേജര്‍ വിശാല്‍ ജാജൂ പറഞ്ഞു.

സ്‌കീമിന്റെ ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 5,000 രൂപയാണ്. അതേസമയം നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി കുറഞ്ഞത് 500 രൂപയ്ക്ക് നിക്ഷേപിക്കാം. സ്‌കീമിന് എന്‍ട്രി ലോഡ് ചാര്‍ജുകളൊന്നും ഉണ്ടാകില്ല.

അതേസമയം യൂണിറ്റുകള്‍ അനുവദിച്ച തീയതി മുതല്‍ 3 മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് യൂണിറ്റുകള്‍ വീണ്ടെടുക്കുകയോ സ്വിച്ച് ഔട്ട് ചെയ്യുകയോ ചെയ്താല്‍ 0.5% എക്സിറ്റ് ലോഡ് നിക്ഷേപകരില്‍ നിന്ന് ഈടാക്കും.

X
Top