കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യന്‍ ഐടി ചെലവിടലിലെ വളര്‍ച്ച 4.7 ശതമാനത്തിലേക്ക് ചുരുങ്ങും

മുംബൈ: ഇന്ത്യയുടെ ഐടി ചെലവിടല്‍ 2023-ൽ 4.7 ശതമാനം വർധിച്ച് 86.7 ബില്യൺ ഡോളറിലെത്തുമെന്ന് ഐഡിസിയുടെ നിഗമനം.

5.8% വളര്‍ച്ചയുണ്ടാകുമെന്ന മുന്‍ നിഗമനം തിരുത്തിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. സംരംഭങ്ങൾ, സേവന ദാതാക്കൾ, ഉപഭോക്താക്കൾ എന്നിവരുടെ ചെലവിടല്‍ ഉള്‍പ്പെടുന്ന കണക്കാണിത്.

ഇന്ത്യൻ സംരംഭങ്ങളുടെയും സേവനദാതാക്കളുടെയും മാത്രം ഐടി ചെലവിടല്‍ 2023-ൽ 7.8 % വളരുമെന്നാണ് കണക്കാക്കുന്നത്, ഇത് 2022-നെ അപേക്ഷിച്ച് കുറവായിരിക്കും.

ഉപഭോക്താക്കളുടെ ഐടി ചെലവിടല്‍ ഗണ്യമായ ഇടിവ് പ്രകടമാക്കുമെന്നാണ് വിലയിരുത്തല്‍. 2023-ൽ വളർച്ച 2.1 ശതമാനമായി പരിമിതപ്പെടും.

മൊബൈലുകൾ, ടാബ്‌ലെറ്റുകൾ, പിസികൾ, വെയറബിൾസ്, പെരിഫെറലുകൾ തുടങ്ങിയ ഡിവൈസുകളുടെ വാങ്ങലാണ് ഈ വിഭാഗത്തില്‍ പ്രധാനം. വാങ്ങലുകളില്‍ ഉപഭോക്താക്കള്‍ ജാഗ്രതാപൂര്‍ണമായ സമീപനം പുലര്‍ത്തുന്നത് തുടരുകയാണ്.

“വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും കറൻസി മൂല്യത്തകർച്ചയും സാങ്കേതിക നിക്ഷേപങ്ങളെ കൂടുതൽ ചെലവേറിയതാക്കി. ആഗോള തലത്തിലെ ദുർബലമായ മാക്രോ സാമ്പത്തിക ഘടകങ്ങള്‍ സംബന്ധിച്ച ആശങ്കകൾ മൂലം ചെലവിടലിലെ വളർച്ച മിതമായി,” ഐഡിസി ഏഷ്യ/പസഫിക് ഐടി സ്‌പെൻഡിംഗ് ഗൈഡ്‌സ് റിസർച്ച് ഡയറക്ടർ വിനയ് ഗുപ്ത പറഞ്ഞു.

വിലക്കയറ്റം, ജീവനക്കാരുടെ കുറവ്, ഐടി വിതരണ ശൃംഖലയിലെ പരിമിതികൾ, ദുർബലമാകുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്വാധീനം എന്നിവയാണ് ഐടി ബജറ്റുകളെ ഇപ്പോള്‍ കാര്യമായി ബാധിക്കുന്ന സ്വാധീനങ്ങള്‍.

ആഭ്യന്തര ഐടി സേവന ചെലവുകൾ 2023-ൽ 8.7 ശതമാനം വളരുമെന്നും ക്ലൗഡ് അധിഷ്‌ഠിത സൊലൂഷനുകള്‍ കൂടുതലായി സ്വീകരിക്കപ്പെടുന്നതിലൂടെ സോഫ്റ്റ്‌വെയർ ചെലവിടല്‍ 15 ശതമാനം വളരുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

X
Top