വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

സ്വകാര്യ 5 ജി നെറ്റ് വര്‍ക്കിന് പരീക്ഷണാടിസ്ഥാനത്തില്‍ അപേക്ഷ നല്‍കി ഐടി, ഇന്‍ഫ്രാ കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്‍ഫോസിസ്, കാപ്‌ജെമിനി, ജിഎംആര്‍, ലാര്‍സണ്‍ ആന്‍്‌റ് ടൂബ്രോ, ടാറ്റ കമ്യൂണിക്കേഷന്‍സ്, ടാറ്റ പവര്‍, തേജസ് നെറ്റ് വര്‍ക്ക്‌സ് തുടങ്ങി 20 ല്‍ കൂടുതല്‍ കമ്പനികള്‍ 5ജി സ്‌പെക്ട്രം നേരിട്ട് അനുവദിക്കുന്നതിന് അപേക്ഷ നല്‍കി. സ്വകാര്യ ആശയവിനിമയ ശൃംഖലകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്‌പെക്ട്രത്തിന്റെ ആവശ്യകത പരിശോധിക്കുന്ന ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പി (ഡിഒടി) ഉദ്യമത്തിന് മറുപടിയായാണ് ഈ കമ്പനികള്‍ അപേക്ഷ നല്‍കിയത്.

ഡിമാന്‍ഡ് പഠനം നടത്തിയ ശേഷം മാത്രം ക്യാപ്റ്റീവ് നെറ്റ് വര്‍ക്കുകള്‍ക്കായി നേരിട്ട് എയര്‍വേവുകള്‍ അനുവദിക്കുക എന്നതാണ് സ്‌പെക്ട്രം അലോട്ട്‌മെന്റ് നയം. ഇത് പരീക്ഷണം മാത്രമാണെന്നും ഇപ്പോള്‍ അപേക്ഷ നല്‍കിയവര്‍ക്ക് സ്‌പെക്ട്രം ലഭ്യമാകില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. ഡയറക്ട് സ്‌പെക്ട്രം അലോക്കേഷന്‍ എന്ന് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അത് സംബന്ധിച്ച സമയപരിധിയൊന്നും ഡിഒടി നിശ്ചയിച്ചിട്ടില്ല.സ്‌പെക്ട്രം നേരിട്ട് നല്‍കാന്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ എടുത്തേയ്ക്കാമെന്ന് അധികൃതര്‍ പറയുന്നു. ടെലികോം വകുപ്പ് പുറത്തിറക്കിയ സ്വകാര്യ ശൃംഖലകളെക്കുറിച്ചുള്ള പ്രാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വന്തമായി ക്യാപ്റ്റീവ് നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് സ്‌പെക്ട്രം പാട്ടത്തിന് വാങ്ങുകയോ ഡിഒടിയില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യണം.

എന്നാല്‍ ഡിഒടി എന്ന് നേരിട്ട് വില്‍പന തുടങ്ങും എന്ന കാര്യം അറിവായിട്ടില്ല. 100 കോടിയിലധികം രൂപ ആസ്തിയുള്ളതും ക്യാപ്റ്റീവ് നോണ്‍പബ്ലിക് നെറ്റ്വര്‍ക്കുകള്‍ അല്ലെങ്കില്‍ സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ളതുമായ കമ്പനികള്‍ക്കാണ് ഡിമാന്റ് പഠനത്തിന്റെ ഭാഗമായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്.

X
Top