ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബഹിരാകാശ പര്യവേഷണത്തിന് അപ്പുറത്ത് ഐഎസ്ആര്‍ഒ പല കാര്യങ്ങളും ചെയ്യുന്നുണ്ട്: എസ് സോമനാഥ്

ഡല്‍ഹി: ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തില്‍ തിരിച്ചെത്തുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

ബഹിരാകാശ പദ്ധതികള്‍ക്ക് വേണ്ടി ഐഎസ്ആര്‍ഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക റെസിഡന്‍ഷ്യല്‍ എഡുക്കേഷന്‍ൃണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റിയിലെ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ബഹിരാകാശ പര്യവേഷണം നടത്തുന്ന മറ്റ് രാജ്യങ്ങളോട് മത്സരിക്കുകയല്ല ഐഎസ്ആര്‍ഒയുടെ ലക്ഷ്യമെന്നും മറിച്ച് രാജ്യത്തെ സേവിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെയ്യാന്‍ ഐഎസ്ആര്‍ഒയ്ക്ക് സ്വാതന്ത്ര്യം വേണ്ടതുണ്ട്.

സ്‌പേസ് ടെക്‌നോളജിയില്‍ ബിസിനസ് സാധ്യത വര്‍ധിപ്പിച്ചാല്‍ ആ സ്വാതന്ത്ര്യം ലഭിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ചന്ദ്രനിലേക്ക് പോവുക ചെലവേറിയ കാര്യമാണ്. സര്‍ക്കാര്‍ ഫണ്ടിങ്ങിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവാനാവില്ല. വരുമാനം വര്‍ധിപ്പിക്കാന്‍ ബിസിനസ് സാധ്യത വളര്‍ത്തണം. എങ്കിലെ നിലനില്‍ക്കാനാവൂ. അതിന് സ്വയം ഉപയോഗപ്പെടുത്തണം.

അല്ലെങ്കില്‍ നമ്മളെന്തെങ്കിലും ചെയ്താല്‍ സര്‍ക്കാരത് അവസാനിപ്പിക്കാന്‍ പറയുമെന്നും സോമനാഥ് പറഞ്ഞു.

ബഹിരാകാശ പര്യവേഷണത്തിന് അപ്പുറത്ത് ഐഎസ്ആര്‍ഒ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനത്തിന് എവിടെ പോകണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വിവരം നല്‍കുന്നത് ഐഎസ്ആര്‍ഒയാണ്.

ഈ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്ലപോലെ മീന്‍ കിട്ടുന്നുണ്ട്. ഒപ്പം ഡീസല്‍ ലാഭിക്കാനും സാധിക്കുമെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

X
Top