കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

പൊതുമേഖലാ സ്ഥാപനങ്ങളിലെ അധികഭൂമി; വ്യവസായം ആരംഭിക്കുന്നതിന് കണ്ടെത്തിയത് 361 ഏക്കർ

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ അധിക ഭൂമി വ്യവസായ ആവശ്യത്തിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ്‌ നിയമസഭയിൽ അറിയിച്ചു. 42 പൊതുമേഖലാ സ്ഥാപനങ്ങളിലായി 361.42 ഏക്കർ ഭൂമി ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്‌.

ഒമ്പതു സ്ഥാപനങ്ങളിലെ 40.14 ഏക്കർ ഭൂമിയുടെ വിശദപദ്ധതി രേഖ തയ്യാറാക്കി. കിൻഫ്ര വഴിയോ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയോ വ്യവസായ എസ്‌റ്റേറ്റുകൾ ആരംഭിക്കാനാകും.

പൊതുമേഖലാ സ്ഥാപനത്തിനുവേണ്ട അസംസ്‌കൃത വസ്‌തുക്കളുടെ ഉത്പാദനമോ ഉപോത്പന്നങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങളോ ഇല്ലെങ്കിൽ മറ്റു സംരംഭങ്ങളോ ആരംഭിക്കാനാകും.

സംരംഭങ്ങളിലെ ഉത്പന്നങ്ങൾക്ക്‌ വിപണി ഉറപ്പാക്കാൻ താലൂക്ക്‌ തലത്തിൽ വിപണന മേളകൾ സംഘടിപ്പിക്കും. ജനുവരിയിൽ എറണാകുളത്ത്‌ സംരംഭക സംഗമവും സംഘടിപ്പിക്കും. ഇ കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌.

ഉത്പന്നങ്ങൾക്ക്‌ കേരള ബ്രാൻഡിംഗ് നൽകുന്നതും പരിഗണനയിലാണ്‌. സംരംഭക വർഷം പദ്ധതിയിൽ ഇതുവരെ 98,834 സംരംഭങ്ങൾ ആരംഭിച്ചു.

പുതുതായി അനുമതി നൽകിയ സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകളിലൂടെ 58 കോടിയുടെ നിക്ഷേപവും 3950 തൊഴിലവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

X
Top