പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ഇടിവ് നേരിട്ട് സേവന മേഖല പിഎംഐ

ന്യൂഡല്‍ഹി: ഫെബ്രുവരിയിലെ മികച്ച പ്രകടനത്തിന് ശേഷം മാര്‍ച്ചില്‍ ഇന്ത്യന്‍ സേവന മേഖല തണുത്തു. എസ്ആന്റ്പി സര്‍വീസസ് പിഎംഐ സൂചിക പ്രകാരമുള്ള വികാസം കഴിഞ്ഞമാസം 57.8 ലേയ്ക്ക് ചുരുങ്ങുകയായിരുന്നു.കുറവ് വന്നെങ്കിലും തുടര്‍ച്ചയായ 20-ാം മാസം വികാസം രേഖപ്പെടുത്താന്‍ സേവനരംഗത്തിനായി.

എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സാമ്പത്തിക ഡയറക്ടര്‍ പൊളിയാന ഡിലീമ ഇക്കാര്യം സ്ഥിരീകരിക്കുന്നു. വളര്‍ച്ച ആക്കത്തില്‍ കുറവ് വന്നെങ്കിലും സേവന മേഖല താരതമ്യേന ശക്തമാണ്, ഡിലീമ പറഞ്ഞു. ഫെബ്രുവരിയില്‍ 12 വര്‍ഷത്തെ ഉയര്‍ച്ച, 59.4 കുറിക്കാന്‍ സൂചികയ്ക്കായിരുന്നു.

പുതു കമ്പനികളെ ട്രാക്ക് ചെയ്യുന്ന ഉപ സൂചിക 59.5 ലെവലില്‍ നിന്നും 58.1 ലെവലായിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് 10 മാസത്തെയും ഭാവി പ്രതീക്ഷകളെ കുറിക്കുന്ന സൂചിക 8 മാസത്തെയും താഴ്ചയിലെത്തി.ശേഷി വിനിയോഗം വര്‍ദ്ധിക്കാത്തതും മാന്ദ്യഭീതിയും കാരണം തൊഴില്‍ ദാനം ദുര്‍ബലമായി.

അതേസമയം ഡിമാന്റ് ശക്തമായത്, വിലവര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. നേരത്തെ ഉത്പാദന മേഖല വളര്‍ച്ച മാര്‍ച്ചില്‍ മൂന്നുമാസത്തെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക കഴിഞ്ഞ മാസം 56.4 ല്‍ എത്തുകയായിരുന്നു.

ഫെബ്രുവരിയില്‍ സൂചിക 55.3 ആണ് രേഖപ്പെടുത്തിയിരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.

X
Top