ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

2023-24ല്‍ ഇന്ത്യന്‍ പയറുവര്‍ഗങ്ങളുടെ ഇറക്കുമതി ഇരട്ടിയായി

ന്യൂഡൽഹി: കര്‍ഷകര്‍ക്ക് നിരവധി പ്രോത്സാഹന നടപടികള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യ ഇപ്പോഴും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി പയറുവര്‍ഗങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നു.

പയറുവര്‍ഗങ്ങളുടെ ഇറക്കുമതി 2023-24ല്‍ ഏകദേശം ഇരട്ടിയായി 3.74 ബില്യണ്‍ ഡോളറായി.
എന്നാല്‍ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ഒരു വര്‍ഷം മുമ്പ് 24.5 ലക്ഷം ടണ്ണില്‍ നിന്ന് 45 ലക്ഷം ടണ്‍ കടന്നതായി കണക്കാക്കുന്നു.

ആഭ്യന്തര ഡിമാന്‍ഡ് നിറവേറ്റുന്നതിനും വില പിടിച്ചുനിര്‍ത്തുന്നതിനുമായി, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ പുതിയ വിപണികളുമായി പയറുവര്‍ഗങ്ങളുടെ ഇറക്കുമതിക്കായി ദീര്‍ഘകാല കരാറുകള്‍ക്കായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബ്രസീലില്‍ നിന്ന് 20,000 ടണ്‍ ഉഴുന്ന് ഇറക്കുമതി ചെയ്യും. അര്‍ജന്റീനയില്‍ നിന്ന് പരിപ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്.

മൊസാംബിക്ക്, ടാന്‍സാനിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായും പയറുവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമാണ് അടുത്ത മാസങ്ങളില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നത്.

നേരത്തെ, ഈ വര്‍ഷം ജൂണ്‍ വരെ പരിപ്പിന്റെ തീരുവ രഹിത ഇറക്കുമതിയും 2025 മാര്‍ച്ച് 31 വരെ ഉഴുന്ന്, തുവര പരിപ്പ് എന്നിവയുടെ തീരുവ രഹിത ഇറക്കുമതിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോള്‍ പയറുവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ 17 ശതമാനവും ഫെബ്രുവരിയില്‍ 19 ശതമാനവും പയര്‍വര്‍ഗങ്ങളുടെ പണപ്പെരുപ്പം ഉയര്‍ന്നതായി സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നു.

വില നിയന്ത്രിക്കാന്‍, ഏപ്രില്‍ 15 ന് സര്‍ക്കാര്‍ പയറുവര്‍ഗ്ഗങ്ങളുടെ സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുകയും ഹോര്‍ഡിംഗുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

X
Top