പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

പിഎംഐ: ഉത്പാദന മേഖല വികാസം 3 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉത്പാദന മേഖല വളര്‍ച്ച 3 മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്തി. എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക(പിഎംഐ) ഓഗസ്റ്റ് മാസത്തില്‍ 58.6 ല്‍ എത്തുകയായിരുന്നു. ജൂലൈയില്‍ സൂചിക 57.7 ആണ് രേഖപ്പെടുത്തിയിരുന്നത്.

ഇത് തുടര്‍ച്ചയായ 26-ാം മാസമാണ് പിഎംഐ സൂചിക 50 കടക്കുന്നത്. ഉയര്‍ന്ന ഡിമാന്റും ഫാക്ടറി ഓര്‍ഡറുകള്‍ ശക്തമായതുമാണ് ഉത്പാദന സൂചികയെ ഉയര്‍ത്തിയത്, എസ്ആന്റ്പി ഗ്ലോബല്‍ പ്രസ്താവനയില്‍ പറയുന്നു.

ആഭ്യന്തര, അന്താരാഷ്ട്ര വില്‍പന ഉയര്‍ന്നു. അതേസമയം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ചരക്ക് പണപ്പെരുപ്പം ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. പുതിയ ഓര്‍ഡറുകളും ഉത്പാദനവും യഥാക്രമം 2021 ജനുവരി,2020 ഒക്ടോബര്‍ എന്നിവയ്ക്ക് ശേഷം അതിവേഗം വികസിച്ചിട്ടുണ്ട്.

കയറ്റുമതി ഓര്‍ഡറുകള്‍ 10 മാസത്തെ ഉയര്‍ന്ന വേഗത കൈവരിക്കുകയും ചെയ്തു. മത്സരാധിഷ്ടിത വിലനിര്‍ണ്ണയവും പരസ്യവുമാണ് വില്‍പന വളര്‍ച്ച സൃഷ്ടിച്ചതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം അടുത്ത 12 മാസത്തേക്കുള്ള ബിസിനസ്സ് ആത്മവിശ്വാസം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും സര്‍വ്വേ വ്യക്തമാക്കി.

പണപ്പെരുപ്പ ആശങ്കകള്‍ കാരണമാണിത്.400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.

പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ന്നതായി വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആഗോള ചരക്ക് വിലയും കയറ്റുമതി മന്ദഗതിയിലാക്കി.

ഇത് ഉല്‍പാദന വളര്‍ച്ചയെ ബാധിച്ചു.

X
Top