ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി കെയര്‍ സ്റ്റാര്‍മര്‍, യുഎന്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്തുണ

മുംബൈ: ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.  നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാങ്കേതികവിദ്യ, പ്രതിരോധം, വിദ്യാഭ്യാസം, കൃത്രിമബുദ്ധി തുടങ്ങിയ പ്രധാന മേഖലകളിലൂന്നിയായിരുന്നു ചര്‍ച്ച. ഇന്ത്യ-യുകെ വ്യാപാരക്കരാര്‍ ഫലപ്രദമാക്കാന്‍ ഇരു നേതാക്കളും ആഹ്വാനം ചെയ്തു. കരാര്‍ ഫലപ്രാപ്തിയിലെത്തുന്ന പക്ഷം ഉഭയകക്ഷി വ്യാപാരം 2040 ഓടെ 25.5 ബില്യണ്‍ പൗണ്ട് വര്‍ദ്ധിക്കും.

ഇന്ത്യയുടെ ഊര്‍ജ്ജവും യുണൈറ്റഡ് കിംഗ്ഡത്തിന്റെ വൈദഗ്ധ്യവും മികച്ച മിശ്രിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നൂതന ഉല്‍പ്പാദനം, ഡിജിറ്റല്‍ വ്യാപാരം, ശുദ്ധമായ ഊര്‍ജ്ജം, സേവനങ്ങള്‍ എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പിന്തുണച്ചു. ചില അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും വ്യത്യസ്ത വീക്ഷണങ്ങളുണ്ടെങ്കിലും, അവ സാമ്പത്തിക പങ്കാളിത്തത്തെ ബാധിക്കില്ല.

ബ്രിട്ടീഷ് ബിസിനസുകള്‍, സര്‍വകലാശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികളുടെ സംഘത്തോടൊപ്പമാണ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ മുംബൈയില്‍ എത്തിയത്. പ്രധാനപ്പെട്ട മേഖലകളില്‍ പുതിയ നിക്ഷേപങ്ങള്‍ നേടുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.

64 ഇന്ത്യന്‍ കമ്പനികള്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ മൊത്തം 1.3 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് സ്റ്റാര്‍മറുടെ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനികളുടെ പേരും നിക്ഷേപങ്ങളുടെ വിശദാംശങ്ങളും വ്യക്തമായിട്ടില്ല.

‘ സ്വതന്ത്ര വ്യാപാര കരാറോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി ചെലവ് കുറയും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വ്യാപാരം വര്‍ദ്ധിക്കും,.ഇത് നമ്മുടെ വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് ഊര്‍ജ്ജസ്വലതയുടെ പ്രതീകമാണ്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഒന്‍പത് പ്രമുഖ യുകെ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ഓപ്പണ്‍ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി വെളിപ്പെടുത്തി. യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണിന്റെ ഗുരുഗ്രാം ക്യാംപസാണ് ഇതില്‍ ആദ്യത്തേത്. റിപ്പോര്‍ട്ട് പ്രകാരം, ലിവര്‍പൂള്‍ സര്‍വകലാശാല, ലങ്കാസ്റ്റര്‍ സര്‍വകലാശാല എന്നിവ ബെംഗളൂരുവിലും യോര്‍ക്ക് സര്‍വകലാശാല, അബര്‍ഡീന്‍ സര്‍വകലാശാല, ബ്രിസ്‌റ്റോള്‍ എന്നിവ മുംബൈയിലും സറേ ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയിലും ക്യാംപസ് സ്ഥാപിക്കും.

X
Top