
കൊച്ചി: ഫെബ്രുവരിയില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക ആറ് മാസത്തെ താഴ്ന്ന തലമായ 2.9 ശതമാനത്തിലേക്ക് താഴ്‌ന്നു. മാനുഫാക്‌ചറിംഗ് രംഗത്തെ ഉത്പാദനത്തില്‍ 2.9 ശതമാനവും വൈദ്യുതി മേഖലയില്‍ 3.6 ശതമാനവും വളർച്ച നേടി.
ഖനന മേഖലയില്‍ 1.6 ശതമാനം വളർച്ചയുണ്ടായി. ആഗോള വ്യാപാര യുദ്ധത്തിന്റെ ആശങ്കയില്‍ വൻകിട കമ്പനികള്‍ ഉത്പാദനത്തില്‍ കുറവ് വരുത്തിയതാണ് പ്രധാനമായും തിരിച്ചടി സൃഷ്‌ടിച്ചത്.
ജനുവരിയില്‍ വ്യാവസായിക ഉത്‌പാദനത്തില്‍ അഞ്ച് ശതമാനം വളർച്ച നേടിയിരുന്നു. ഇന്ത്യൻ സാമ്ബത്തിക മേഖലയും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.