
മുംബൈ: ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് ഓഗസ്റ്റില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.5 ശതമാനമുയര്‍ന്ന് 1.86 ലക്ഷം കോടി രൂപയായി. കഴിഞ്ഞമാസത്തില്‍ 7.6 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണിത്. ജൂലൈയില്‍ 1.96 ലക്ഷം കോടി രൂപ ജിഎസ്ടി ഇനത്തില്‍ സമാഹരിച്ചിരുന്നു.
നികുതിയിനത്തിലും വളര്‍ച്ചയിലുമുണ്ടായ ഇടിവ് ഉപഭോഗം കുറയുന്നതിന്റെ സൂചനയായി വിദഗ്ധര്‍ വിലയിരുത്തുന്നു. മൊത്തം ആഭ്യന്തര വരുമാനം 9.6 ശതമാനമുയര്‍ന്ന് 1.37 ലക്ഷം കോടി രൂപയായപ്പോള്‍ ഇറക്കുമതി നികുതി 1.2 ശതമാനം ഇടിഞ്ഞ് 49354 കോടി രൂപയിലെത്തി.
ജിഎസ്ടി റീഫണ്ടുകള്‍ 20 ശതമാനം താഴ്ചയോടെ 19359 കോടി രൂപയാണ്. അറ്റ ജിഎസ്ടി വരുമാനം 10.7 ശതമാനം ഉയര്‍ന്ന് 1.67 ലക്ഷം കോടി രൂപ. 2025 ഏപ്രിലിലാണ് എക്കാലത്തേയും ഉയര്‍ന്ന ജിഎസ്ടി വരുമാനം റിപ്പോര്‍ട്ട് ചെയ്തത്. 2.37 ലക്ഷം കോടി രൂപ.
ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12.6 ശതമാനം വര്‍ദ്ധനവാണ്. മെയ്, ജൂണ്‍ മാസങ്ങളിലും യഥാക്രമം 16.4 ശതമാനവും 6.1 ശതമാനവും വളര്‍ച്ച പ്രകടമായി. ഒന്നാംപാദത്തില്‍ രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു. നേരത്തെ പ്രതീക്ഷിക്കപ്പെട്ട 6.7 ശതമാനത്തെ അപേക്ഷിച്ച് കൂടുതലാണിത്.