സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കുംവിദേശ കരുതല്‍ ശേഖരത്തില്‍ വര്‍ധനറിപ്പോ നിരക്ക് വര്‍ധന: വായ്പാ നിരക്ക് 50 ബിപിഎസ് വരെയാകുമെന്ന് ബാങ്കുകള്‍2022 കോംപിറ്റീഷന്‍ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു100 ബേസിസ് പോയിന്റുകള്‍ കൂടി നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്ന്‌ കാപിറ്റല്‍ ഇക്കണോമിക്‌സ്

വളര്‍ച്ചാനിരക്ക് ഇനിയും കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിലകയറ്റത്തിലും ചരക്ക് ദൗര്‍ലഭ്യത്തിലും പൊറുതിമുട്ടുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താല്‍ക്കാലിക ആശ്വാമേകുക ഹോസ്പിറ്റാലിറ്റി സെക്ടര്‍, സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യവികസന ഫണ്ട്, ഉയര്‍ന്ന ചെറുകിട വായ്പകള്‍ എന്നിവയായിരിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം നൊമൂറ അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം വിതരണസംവിധാനത്തിലെ പോരായ്മകളിലേയ്ക്കും റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
കല്‍ക്കരി ക്ഷാമത്തിന്റെ ദൗര്‍ലഭ്യം ഉയര്‍ന്ന വിലയുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ തേടാന്‍ വ്യവസായങ്ങളെ പ്രേരിപ്പിക്കുമെന്നും ഇത് ഉത്പാദന ചെലവ് ഉയരാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിലകയറ്റം കുടുംബബജറ്റിനെ ബാധിക്കുന്നത് മൊത്തം വളര്‍ച്ചയെ താളം തെറ്റിക്കും. നിലവില്‍ ഉപഭോക്തൃ ഉത്പന്ന കമ്പനികള്‍ വില വര്‍ധിപ്പിക്കുകയോ ഉത്പന്നങ്ങളുടെ അളവ് കുറക്കുകയോ ചെയ്യുന്നുണ്ട്.
ഇത് ഉപഭോഗം കുറയ്ക്കുകയും അത് കമ്പനികളുടെ മാര്‍ജിനെ ബാധിക്കുകയും ചെയ്യും. ജൂണില്‍ നടക്കുന്ന ധനഅവലോകന യോഗത്തില്‍ വളര്‍ച്ചാ അനുമാനം കുറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്നും നൊമൂറ പറഞ്ഞു. വിലകയറ്റ അനുമാനവും വര്‍ധിപ്പിച്ചേക്കാം.
ആഗോളഭൗമ രാഷ്ട്രീയ വ്യവസ്ഥകള്‍ മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചുവരാന്‍ കഴിയൂ. അതേസമയം തീരുവകുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചെറിയ തോതില്‍ ആശ്വാസമായിട്ടുണ്ട്. മെച്ചപ്പെട്ട മണ്‍സൂണ്‍, വിലകയറ്റം പിടിച്ചുകെട്ടാന്‍ കേന്ദ്രബാങ്കും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് ഇനി പ്രതീക്ഷയെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

X
Top