ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം വര്‍ധിച്ചു

ന്യൂഡല്‍ഹി: ജൂണ്‍ 24 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 2.734 ബില്ല്യണ്‍ വര്‍ധിച്ച് 593.323 ബില്ല്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജൂലൈ 1 ന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് മുന്‍പ്, മൊത്തം വിദേശ നാണ്യ ശേഖരം 5.87 ബില്ലണ്‍ ഡോളര്‍ കുറഞ്ഞ് 590.588 ബില്ല്യണ്‍ ഡോളറായി മാറിയിരുന്നു. വിദേശ നാണ്യ ആസ്തികളും (എഫ്‌സിഎ) സ്വര്‍ണ്ണ കരുതലും വര്‍ധിച്ചതോടെയാണ് ജൂണ്‍ 24 വരെയുള്ള ആഴ്ചയില്‍ വിദേശനാണ്യ ശേഖരം കൂടിയത്.
എഫ്‌സിഎ 2.334 ബില്ല്യണ്‍ വര്‍ധിച്ച് 529.216 ബില്ല്യണ്‍ ഡോളറായതായി ആര്‍ബിഐയുടെ ആഴ്ചതോറുമുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് പറഞ്ഞു. യുഎസ് ഇതര കറന്‍സികളായ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയുടെ ഡോളറിലുള്ള ഉയര്‍ച്ച അഥവാ താഴ്ചയുടെ പ്രഭാവമാണ് എഫ്‌സിഎ. സ്വര്‍ണ്ണ കരുതലിന്റെ മൂല്യം 342 മില്ല്യണ്‍ ഡോളര്‍ വര്‍ധിച്ച് 40.926 ബില്ല്യണ്‍ ഡോളറായി.
അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്) യില്‍ നിന്നും പിന്‍വലിക്കാവുന്ന പ്രത്യേക അവകാശം (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്-എസ്ഡിആര്‍) 55 മില്ല്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.21ബില്ല്യണ്‍ ഡോളറായി മാറിയെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറഞ്ഞു. ഐഎംഎഫിലെ ഇന്ത്യയുടെ കരുതല്‍ 3 മില്ല്യണ്‍ ഉയര്‍ന്ന് 4.97 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്. രൂപയുടെ ഇടിവ് നികത്താനുള്ള ആര്‍ബിഐയുടെ നടപടികളും വന്‍ വിലയുള്ള ഊര്‍ജ്ജത്തിന് ഡോളറില്‍ പണം നല്‍കുന്ന ഇറക്കുമതിക്കാരുമാണ് ഇതിന് മുന്‍പ് വിദേശ നാണ്യ കരുതലിനെ കുറച്ചത്.
ആര്‍ബിഐ ഇതിനോടകം 18 ബില്ല്യണ്‍ ഡോളര്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ വിറ്റഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

X
Top