
ന്യൂഡല്‍ഹി: മാര്‍ച്ച് 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 2.4 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 560 ബില്ല്യണ്‍ ഡോളറിലെത്തി. മൂന്നുമാസത്തെ കുറഞ്ഞ നിലവാരമാണിത്. രൂപയുടെ മൂല്യമിടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയ ഇടപെടല്‍ കാരണമാണ് വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുന്നത്.
കറന്‍സി മാര്‍ക്കറ്റിലുള്ള ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിദേശ കറന്‍സി ആസ്തികളില്‍ 45.86 ബില്ല്യണ്‍ കുറഞ്ഞ് 59.49ബില്യണ്‍ ഡോളറിലെത്തി. ഇതോടെ വിദേശവിനിമയ കരുതല്‍ ശേഖരം കുറയുകയായിരുന്നു. സ്വര്‍ണ്ണശേഖരത്തില്‍ 110 ബില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.
സ്വര്‍ണ്ണശേഖരം 41.92 ബില്ല്യണ്‍ ഡോളറിന്റേതായി. എസ്ഡിആറുകള്‍ (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്) 53 മില്യണ്‍ ഡോളര്‍ താഴ്ന്ന് 41.92 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 11 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.1 ബില്യണ്‍ ഡോളറിലുമാണുള്ളത്.
2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. ഫെഡ് റിസര്‍വ് പലിശനിരക്കുയര്‍ത്തുന്നത് ഡോളറിനെ ശക്തിപ്പെടുത്തുന്നതാണ് രൂപയുടെ മൂല്യം കുറയ്ക്കുന്നത്. ആഭ്യന്തര വളര്‍ച്ച കുറയുന്ന സാഹചര്യത്തില്‍ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു.
നിലവില്‍ ഡോളറിന്റെ മൂല്യം രൂപയ്‌ക്കെതിരെ 82.54 എന്ന റെക്കോര്‍ഡ് താഴ്ചയിലാണുള്ളത്.