ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്

കൊല്ലം: രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തനം തുടങ്ങും. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.

ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്.

ദിവസവും 24 മണിക്കൂറും കേസ് ഫയൽ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതിസംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം.

കേസിലെ കക്ഷികളോ അഭിഭാഷകരോ കോടതിയിൽ ഹാജരാകേണ്ടതില്ല. വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായിത്തന്നെ നടക്കും. കേസിലെ പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി അയയ്ക്കും.

പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്‌ലോഡ് ചെയ്താൽമാത്രംമതി. കോടതിയിൽ അടയ്ക്കേണ്ട ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് കോടതിനടപടികളിൽ പങ്കെടുക്കാം.

കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

X
Top