ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വിലഅദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലഇന്ത്യയുടെ തേയില കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന; വ്യവസായ വികസനത്തിന് 664 കോടി രൂപയുടെ പദ്ധതിഇന്ത്യയുടെ വിദേശ നാണയ ശേഖരം ഇടിയുന്നുതേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

ഇന്ത്യയുടെ വിദേശ കടത്തിൽ 3.31 ലക്ഷം കോടി രൂപയുടെ വർധന

മുംബൈ: കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ വിദേശകടത്തിൽ 3,970 കോടി ഡോളറിന്റെ (3.31 ലക്ഷം കോടി രൂപ) വർധന.

2024 മാർച്ച് അവസാനം 66,380 കോടി ഡോളറിന്റെ (55.37 ലക്ഷം കോടി രൂപ) ആകെ വിദേശകടമാണ് രാജ്യത്തിനുള്ളതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ജി.ഡി.പി.യുമായുള്ള വിദേശകടത്തിന്റെ അനുപാതത്തിൽ നേരിയ കുറവുണ്ടായി. 2023 മാർച്ചിൽ ജി.ഡി.പി.യുടെ 19 ശതമാനമായിരുന്നു വിദേശകടം. 2024 മാർച്ചിലിത് ജി.ഡി.പി.യുടെ 18.7 ശതമാനമാണ്.

സർക്കാർ, സർക്കാരിതര കടങ്ങൾ ഉൾപ്പെടുന്നതാണ് ഈ അനുപാതം. മൂല്യത്തിലുള്ള വ്യതിയാനം പരിഗണിക്കുമ്പോൾ വിദേശകടത്തിലെ വർധന 4,840 കോടി ഡോളറാണെന്നും (4.04 ലക്ഷം കോടി രൂപ) ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

വായ്പകൾ, കടപ്പത്രം വഴിയുള്ള കടമെടുപ്പ്, വ്യാപാര ഇടപാടുകളിലുള്ള ബാധ്യത, കറൻസിയിലുള്ള നിക്ഷേപങ്ങൾ എന്നിങ്ങനെ വിവിധ മാർഗങ്ങളിലായാണ് ബാധ്യതകളുള്ളത്. ഇതിൽ സർക്കാരിന്റെ വിദേശകടം ജി.ഡി.പി.യുടെ 4.2 ശതമാനം മാത്രമാണ്. ബാക്കി 14.2 ശതമാനം സർക്കാരിതര മേഖലയിൽനിന്നാണ്.

ആർ.ബി.ഐ. നൽകുന്ന കണക്കുകൾ പ്രകാരം യു.എസ്. ഡോളറിലുള്ള ബാധ്യതകളാണ് ഇന്ത്യയുടെ വിദേശകടത്തിൽ കൂടുതലും. ഏകദേശം 53.8 ശതമാനം.

രൂപയിൽ 31.5 ശതമാനം, യെന്നിൽ 5.8 ശതമാനം, സിങ്കപ്പൂർ ഡോളറിൽ 5.4 ശതമാനം, യൂറോയിൽ 2.8 ശതമാനം എന്നിങ്ങനെയാണ് മറ്റു ബാധ്യതകൾ.

X
Top