രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്നതിൽ ഇന്ത്യ ഒന്നാമതെന്ന് റിപ്പോർട്ട്

പുതിയ ചെയിൻ അനാലിസിസ് റിപ്പോർട്ട് പ്രകാരം സാധാരണക്കാരുടെ ഇടയിൽ ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ 154 രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്.

കേന്ദ്രസർക്കാർ ക്രിപ്റ്റോകളെ ഇപ്പോഴും ‘തള്ളാനും, കൊള്ളാനും’ സാധിക്കാത്ത അവസ്ഥയിലാണെങ്കിലും, സാധാരണക്കാർക്ക് അതൊന്നും പ്രശ്നമാകുന്നില്ല.

ക്രിപ്റ്റോകറൻസികൾ ഭാവിയുടെ നാണയമാകും എന്ന വിശ്വാസത്തിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൽ സാധാരണക്കാർ നിക്ഷേപിക്കുന്നു എന്ന വിവരം അത്ഭുതത്തോടെയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കാണുന്നത്.

ക്രിപ്റ്റോകറൻസികളുടെ പുറകിലുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ഇന്ത്യയിൽ വളരെ വേഗത്തിൽ സ്വീകരിക്കുന്നുണ്ട്.

ക്രിപ്റ്റോകറൻസികൾ വിശ്വസനീയമല്ല എന്ന റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും വീണ്ടും ഇന്ത്യയിൽ ക്രിപ്റ്റോ തട്ടിപ്പുകൾ പെരുകുന്നുമുണ്ട്.

200 കോടിയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പാണ് ഹിമാചൽ പ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

X
Top