കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യൻ വാഹന വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 19 ശതമാനം വളർച്ചയോടെ ഇന്ത്യൻ വാഹന വിപണിയുടെ വിപണി മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞ് ചരിത്രം സൃഷ്ടിച്ചു.

പ്രമുഖ ഓട്ടോമൊബൈൽ ഗവേഷണ ഏജൻസിയായ പ്രൈമൂസ് പാർട്ട്‌ണേഴ്സിന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ വാഹന വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം 19 ശതമാനം ഉയർന്ന് 10.25 ലക്ഷം കോടി രൂപയിലെത്തി.

ഇതോടൊപ്പം ഇന്ത്യയിലെ വാഹന ഉത്പാദനത്തിലും പത്ത് ശതമാനം വർദ്ധനയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു, ഇതോടെ ഒരു വർഷം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ പിന്നിലുള്ള മൂന്നാമത്തെ ആഗോള വാഹന ഉത്പാദകരായി ഇന്ത്യ മാറി.

ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും വിപണി മൂല്യത്തിൽ ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

അതേസമയം ലോകത്തിലെ മറ്റ് പ്രധാന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ശരാശരി വാഹന വില വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾ(എസ്.യു.വി), യൂട്ടിലിറ്റി വാഹനങ്ങൾ(യു.വി) എന്നിവയാണ് ഇന്ത്യൻ വിപണിക്ക് കരുത്ത് പകരുന്നത്.

രാജ്യത്തെ മുൻനിര വാഹന കമ്പനികളെല്ലാം എസ്.യു.വികളുടെയും യു.വികളുടെയും വൈവിദ്ധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ചതാണ് വിപണിക്ക് ആവേശം സൃഷ്ടിച്ചത്.

എസ്.യു.വി, യു.വി എന്നിവയുടെ വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 39 ശതമാനം വളർച്ചയാണുണ്ടായത്. ഈ രണ്ട് സെഗ്‌മെന്റുകളിൽ വാഹനങ്ങളുടെ എണ്ണത്തിൽ 23 ശതമാനവും മൂല്യത്തിൽ 16 ശതമാനവും വർദ്ധനയുണ്ടായി.

വില വർദ്ധനയുടെ കാരണങ്ങൾ

  • പുതിയ മോഡലുകളുടെ വരവ്
  • സാങ്കേതികവിദ്യയിൽ നടത്തുന്ന അധിക നിക്ഷേപം
  • വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയം കൂടുന്നത്
  • സൺറൂഫ്, ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുത്താനുള്ള താത്പര്യം

ഇരുചക്ര വിപണിയിലെ മൂല്യത്തിൽ ഇന്ത്യയാണ് ആഗോള തലത്തിൽ മുൻ നിരയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യൻ കമ്പനികൾ നിർമ്മിച്ചത്.

രാജ്യത്തെ മൊത്തം വാഹന വിപണിയിൽ 76 ശതമാനം ഇരുചക്ര വാഹനങ്ങൾക്കാണ്. മൂല്യം പക്ഷേ 18 ശതമാനം മാത്രമാണ്.

X
Top