ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എസ് വിബിയിലുള്ളത് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായ സിലിക്കണ്‍ വാലി ബാങ്കില്‍(എസ് വിബി) ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം 1 ബില്യണ്‍ ഡോളര്‍. ഐടി സഹ മന്ത്രി അറിയിച്ചതാണിത്. 209 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബാങ്ക് മാര്‍ച്ച് 10 ന് അടച്ചുപൂട്ടല്‍ നേരിട്ടിരുന്നു.

ഒറ്റ ദിവസം കൊണ്ട് 42 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് അടച്ചുപൂട്ടിയത്. നിക്ഷേപകരുടെ സുരക്ഷയ്ക്ക് ഒടുവില്‍ യു.എസ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തി.

സങ്കീര്‍ണ്ണമായ ക്രോസ് ബോര്‍ഡര്‍ നിക്ഷേപം നടത്തുന്നതിന് പകരം , സ്റ്റാര്‍ട്ടപ്പുകളെ എങ്ങനെ ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റാം എന്നതാണ് പ്രശ്നം?’ സാങ്കേതിക, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യാഴാഴ്ച രാത്രി ട്വിറ്റര്‍ സ്‌പേസ് ചാറ്റില്‍ പറഞ്ഞു.

നൂറുകണക്കിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എസ്വിബിയില്‍ ഒരു ബില്യണ്‍ ഡോളറിലധികം ഫണ്ടുണ്ടെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കി. എസ് വിബിയില്‍ ഫണ്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡെപ്പോസിറ്റ് ബാക്ക്ഡ് ക്രെഡിറ്റ് ലൈന്‍ വാഗ്ദാനം ചെയ്യാനുള്ള നിര്‍ദ്ദേശം ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈമാറിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യയുടേത്. സമീപ വര്‍ഷങ്ങളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടുകയും വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.

X
Top