
ബെഗളൂരു: ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വേതന വര്‍ദ്ധനവുള്‍പ്പടെയുള്ള നടപടികള്‍ ചുരുക്കി.
പത്തില്‍ മൂന്ന് ഇന്ത്യന്‍ യൂണികോണുകളും ഇന്‍ക്രിമെന്റിനായി ഈ വര്‍ഷം മിനിമം മുതല്‍ പൂജ്യം വരെ ബജറ്റാണ് നീക്കിവച്ചിട്ടുള്ളത്. മാക്രോഇക്കണോമിക് സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞിരുന്നു.
തുടര്‍ന്നാണ് യൂണികോണുകളുള്‍പ്പടെയുള്ള പുതുതലമുറ സ്ഥാപനങ്ങള്‍ ചെലവ് ചുരുക്കല്‍ നടപടികളിലേയ്ക്ക് കടന്നത്. യൂണികോണുകളുടെ മൂല്യനിര്‍ണ്ണയ 2023 ല്‍ ശമ്പള ചെലവിന്റെ ശരാശരി 7.7 ശതമാനമായി കുറഞ്ഞു.2022 ല്‍ ബജറ്് 12.1 ശതമാനമായിരുന്നു.
” കമ്പനികള്‍ ജീവനക്കാരുടെ വിലയിരുത്തല്‍ ഒഴിവാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നു. ഇത് ഇന്‍ക്രിമെന്റ് പേയ്‌മെന്റ് കുറയ്ക്കും,” അപ്ഗ്രാഡിന്റെ സഹസ്ഥാപകന്‍ മായങ്ക് കുമാര്‍ പറഞ്ഞു. എഡ്‌ടെക് യൂണികോണ്‍ ഇതിനകം തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രില്‍ മുതല്‍ പരിഷ്‌കരിച്ച ശമ്പളം വിതരണം ചെയ്യാന്‍ ആരംഭിച്ചതായും കുമാര്‍ അറിയിക്കുന്നു.






