വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടം തുടരുകയാണ്. കഴിഞ്ഞയാഴ്ച മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച സൂചികകള്‍ ഈയാഴ്ചയുടെ തുടക്കത്തിലും അതാവര്‍ത്തിച്ചു. നിലവില്‍ 274.30 അഥവാ 0.47 ശതമാനം ഉയര്‍ന്ന് 58662.23 ലാണ് സെന്‍സെക്‌സുള്ളത്. 64.70 അഥവാ 0.37 ശതമാനം നേട്ടം സ്വന്തമാക്കി 17462.20 ത്തില്‍ നിഫ്റ്റിയും ട്രേഡ് ചെയ്യുന്നു.

മൊത്തം 1735 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1142 ഓഹരികള്‍ ഇടിവ് നേരിട്ടു. 152 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, റിലയന്‍സ് എന്നിവയാണ് മികച്ച നേട്ടത്തിലുള്ള നിഫ്റ്റി ഓഹരികള്‍.

അതേസമയം ബ്രിട്ടാനിയ, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, എസ്ബിഐ, ബിപിസിഎല്‍ എന്നിവ നഷ്ടം നേരിടുന്നു. ബിഎസ്ഇയില്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ 2.20 ശതമാനം വരെ ഉയര്‍ന്നു. എച്ച്‌സിഎല്‍ടെക്, വിപ്രോ, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമന്റ്, എസ്ബിഐ എന്നിവ നഷ്ടത്തിലായി.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഊര്‍ജ്ജം, മൂലധന ചരക്കുകള്‍, ലോഹം, റിയാലിറ്റി എന്നീ മേഖലകളിലാണ് വാങ്ങല്‍ ദൃശ്യമാകുന്നത്. അതേസമയം എണ്ണ,വാതകം, ഐടി ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദം നേരിടുന്നു.

X
Top