ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

നേട്ടം തുടരാനാകാതെ ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ക്ക് ഇന്ന് തിരിച്ചടിയേറ്റു. ഉയര്‍ച്ച കൈവരിക്കാനാകാതെ വിപണികള്‍ ഓപ്പണിംഗ് നിലവാരത്തില്‍ തുടരുകയായിരുന്നു.തുടര്‍ച്ചയായ നാലു ദിവസത്തെ കുതിപ്പിനാണ് ഇതോടെ വിരാമമായത്.

സെന്‍സെക്‌സ് 20.86 പോയിന്റ് അഥവാ 0.04 ശതമാനം ഇടിവ് നേരിട്ട് 58,136.36 ലെവലിലും നിഫ്റ്റി 5.50 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 17345.50 ത്തിലും തുടര്‍ന്നു. 1829 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1460 ഓഹരികള്‍ പിന്‍വാങ്ങി. 122 ഓഹരി വിലകളില്‍ മാറ്റമില്ല.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍പെയ്ന്റ്‌സ്, എന്‍ടിപിസി, മാരുതി സുസുക്കി, പവര്‍ഗ്രിഡ് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരികള്‍. യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര എന്നിവ താഴ്ച വരിച്ചു. പൊതുമേഖല ബാങ്ക്, ഊര്‍ജ്ജം എന്നീ മേഖലകള്‍ 2 ശതമാനം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി 1.7 ശതമാനം ദുര്‍ബലമായി.

ബിഎസ്ഇ മിഡ്്ക്യാപ്പ് , സ്‌മോള്‍ക്യാപ്പ് സൂചികകള്‍ കരുത്താര്‍ജ്ജിക്കുന്നതിനും ചൊവ്വാഴ്ച സാക്ഷിയായി. വാള്‍സ്ട്രീറ്റ്, യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ തകര്‍ച്ച വരിച്ചതോടെ ബുള്ളുകള്‍ പിന്‍വാങ്ങുകയായിരുന്നു. ഉത്പാദനം കുറഞ്ഞതും സമ്പദ് വ്യവസ്ഥ ചുരുങ്ങുകയാണെന്ന ആശങ്കയുമാണ് ആഗോള വിപണികളെ പുറകോട്ട് വലിച്ചത്.

ഓസ്‌ട്രേലിയന്‍ എസ്ആന്റ് പിഎഎസ്എക്‌സ്, ഇന്തോനേഷ്യന്‍ ഐഡിഎക്‌സ് കോമ്പസിറ്റ് എന്നിവ ഒഴിച്ച് യൂറോപ്യന്‍ ഏഷ്യന്‍ വിപണികളെല്ലാം ചൊവ്വാഴ്ച താഴ്ച രേഖപ്പെടുത്തി. 2000 ത്തിനു ശേഷമുള്ള ആദ്യ പ്രതിമാസ നേട്ടത്തിന് ശേഷം വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച കൂപ്പുകുത്തിയിരുന്നു.

X
Top