തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

യുഎസ് തീരുവ ഭീഷണിയെ ചെറുക്കാന്‍ ഫാര്‍മ കമ്പനികള്‍

മുംബൈ: ഫാര്‍മ ഇന്‍ഡസ്്ട്രി യുഎസ് താരിഫ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി സൂചന. ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫില്‍ നിന്നും താല്‍ക്കാലിക മോചനം നേടിയ സാഹചര്യത്തിലാണിത്.

മറ്റ് വിപണികള്‍ കണ്ടെത്തുക, സപ്ലൈ ശൃംഖല ശക്തമാക്കുക, യു.എസ്. ആസ്തികള്‍ ഏറ്റെടുക്കുക, വിദഗ്ധ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ തേടുക എന്നീ വഴികളാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. ഔറോബിന്ദോ ഫാര്‍മ 250 ദശലക്ഷം ഡോളറിന് ലാനെറ്റ് കമ്പനിയും സൈംഗീന്‍ ഇന്റര്‍നാഷണല്‍ 36.5 ദശലക്ഷം ഡോളറിന് ആദ്യ യുഎസ് ബയോളജിക്‌സ് ഫാക്ടറിയും സ്വന്തമാക്കി.

നാട്‌കോ ഫാര്‍മ വിപണി വൈവിദ്യവത്ക്കരണത്തിന്റെ പാതയിലാണ്. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ആഡ്ക്കോക്കിന്റെ 35.75 ശതമാനം 2,000 കോടി രൂപയ്ക്ക് സ്വന്തമാക്കി. കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ യുഎസ് മാര്‍ക്കറ്റില്‍ നിന്നാണ് വരുന്നത് എന്നതിനാലാണിത്.

ചെലവ് കുറയ്ക്കല്‍, സപ്ലൈ ചെയിന്‍ ശക്തിപ്പെടുത്തല്‍ എന്നിവയിലൂടെ തീരുവ അതിജീവിക്കാന്‍ ശ്രമിക്കുകയാണെന്ന് അലംബിക്ക് മാനേജിംഗ് ഡയറക്ടര്‍ പ്രണവ് അമിന്‍ പറയുന്നു.

നിലവില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളായ സൈംഗീന്റെ 68 ശതമാനവും ഗ്ലാന്റ് ഫാര്‍മയുടെ 54 ശതമാനവും ബയോക്കോണിന്റെ 50 ശതമാനവും സൈഡസിന്റെ 45 ശതമാനവും ഡോ.റെഡ്ഡീസിന്റെ 43-46 ശതമാനവും പിരാമലിന്റെ 41 ശതമാനവും ലുപിന്റെ 35-38 ശതമാനവും സണ്‍ ഫാര്‍മയുടെ 30-33 ശതമാനവും സിപ്ലയുടെ 13-28 ശതമാനവും വരുമാനം യുഎസ് വിപണിയില്‍ നിന്നാണ്.

ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയുടെ 37 ശതമാനം അഥവാ 26.5 ബില്യണ്‍ ഡോളര്‍ യുഎസിലേയ്ക്കാണ്.

X
Top